മെത്രാൻ സിനഡിന്റെ രണ്ടാമത് സമ്മേളനം ഇന്ന് ആരംഭിക്കും

16-ാമത് മെത്രാൻ സിനഡിന്റെ രണ്ടാമത്തെയും അവസാനത്തെതുമായ സമ്മേളനത്തിന് വത്തിക്കാനിൽ ഇന്ന് തുടക്കം.

വത്തിക്കാനിൽ വി. പത്രോസിന്റെ ബസിലിക്കയുടെ ചത്വരത്തിൽ ഫ്രാൻസിസ് പാപ്പയുടെ മുഖ്യകർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന സമൂഹ ദിവ്യബലിയോടെ ആയിരിക്കും ഈ സിനഡ് സമ്മേളനം ആരംഭിക്കുക.

ഈ ദിവ്യബലിയിൽ എഴുപതിൽപ്പരം കർദിനാളാന്മാർ, മെത്രാന്മാർ, വൈദികർ എന്നിവരുൾപ്പെടെ മൊത്തം നാനൂറോളം പേർ സഹകാർമ്മികരായിരിക്കും. സിനഡ് സമ്മേളനത്തിന് ഒരുക്കമായ ദ്വിദിന ധ്യാനം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നടന്നു. ഈ സിനഡ് സമ്മേളനത്തിന്റെ സാർവത്രിക സഭാതലത്തിലുള്ള പ്രഥമഘട്ടം 2023 ഒക്ടോബറിൽ വത്തിക്കാനിൽ വച്ചായിരുന്നു. 2021- ലായിരുന്നു പ്രാദേശിക സഭാതലത്തിൽ ഈ സിനഡിന്റെ വിവിധ ഘട്ടങ്ങൾ ആരംഭിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group