ഹെയ്തിക്കായി പ്രത്യേക പ്രാർത്ഥനക്ക് ആഹ്വാനം നൽകി ബ്രസീൽ ബിഷപ്പുമാർ

അക്രമാസക്തമായ കുറ്റകൃത്യങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കരീബിയൻ രാജ്യമായ ഹെയ്തിക്ക് വേണ്ടി ബ്രസീലിലെ കത്തോലിക്ക വിശ്വാസികളോട് പ്രാർത്ഥനയ്ക്ക് ആഹ്വാനം നൽകി മെത്രാൻസമിതി.ഇതിന്റെ ഭാഗമായിഇന്നുമുതൽ (മെയ്‌:1)ബ്രസീലിലെ സഭ ഹെയ്തിയിൽ സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രത്യേക പ്രാർത്ഥനാദിനം നടത്തും .ബിഷപ്പുമാരുടെ കോൺഫറൻസ് പാസ്റ്ററൽ കമ്മീഷൻ ഫോർ മിഷനും ഇന്റർ-എക്ലേഷ്യൽ കോപ്പറേഷനും , എയ്ഡ് ടു ചർച്ച് ഇൻ നീഡും(എ.സി.എൻ) ചേർന്നാണ് പ്രാർത്ഥനാ ദിനം സംഘടിപ്പിച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group