അടുത്ത രണ്ടു യുവജന ദിനങ്ങളുടെ പ്രമേയങ്ങൾ പരിശുദ്ധ സിംഹാനം പ്രസിദ്ധീകരിച്ചു.
2025 ൽ രൂപതാതലത്തിൽ ആചരിക്കപ്പെടുന്ന യുവജനദിനത്തിനായി ഫ്രാൻസീസ് പാപ്പാ തിരഞ്ഞെടുത്തിരിക്കുന്ന വിചിന്തന പ്രമേയം “നിങ്ങൾ എന്നോടുകൂടെയാകയാൽ നിങ്ങളും സാക്ഷ്യം നല്കുവിൻ” എന്നതാണ്. ഈ പ്രമേയത്തിന് അടിസ്ഥാനം യോഹന്നാൻറെ സുവിശേഷം പതിനഞ്ചാം അദ്ധ്യായം ഇരുപത്തിയേഴാം വാക്യമാണ്.
2027-ൽ ദക്ഷിണ കൊറിയയിലെ സോളിൽ ആഗോളസഭാതലത്തിൽ ആചരിക്കപ്പെടുന്ന ലോക യുവജനദിനത്തിനുള്ള പ്രമേയം “ധൈര്യമായിരിക്കുവിൻ, ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു” എന്നതാണ്. യോഹന്നാൻറെ സുവിശേഷം പതിനാറാം അദ്ധ്യായത്തിലെ മുപ്പത്തിമൂന്നാമത്തെ വാക്യത്തിൽ നിന്ന് അടർത്തിയെടുത്ത വാക്കുകളാണിവ. 40-ഉം 41-ഉം യുവജന ദിനങ്ങളാണ് യഥാക്രമം, 2025-ലും 2027-ലുമായി നടക്കുക.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group