21 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ വെബ്സൈറ്റ് നിരോധിച്ച് ചൈനീസ് ഭരണകൂടം

ക്രൈസ്തവ വിശ്വാസത്തെ തടയിടുവാനുള്ള ശ്രമങ്ങളുമായി വീണ്ടും ചൈനീസ് സർക്കാർ.

21 വർഷത്തിൽ അധികമായി രാജ്യത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്രിസ്ത്യൻ വെബ്സൈറ്റ് ജോന ഹോംമിന്റെ പ്രവർത്തനം തടഞ്ഞു കൊണ്ടാണ് ഭരണകൂടത്തിന്റെ പുതിയ പ്രീണനം.

ജോന ഹോം അടച്ചു പൂട്ടുന്നത് ചൈനീസ് അധികാരികൾ ക്രിസ്തുമതത്തെ എങ്ങനെ അടിച്ചമർത്തുന്നുവെന്ന് പ്രതിഫലിപ്പിക്കുകയാണെന്നും അത്തരമൊരു വെബ്‌സൈറ്റ് അടച്ചു പൂട്ടിയതിൽ ഒത്തിരി വേദനയുണ്ടെന്നും, ചൈന മതസ്വാതന്ത്ര്യത്തെ എങ്ങനെ പീഡിപ്പിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്നുവെന്നതിന്റെ പ്രകടമായ ഫലമാണിതെന്നും ചൈനീസ് ക്രിസ്ത്യൻ സംഘടനയുടെ പ്രതിനിധി ഫാ. ഫ്രാൻസിസ് ലിയു റേഡിയോ ഫ്രീ ഏഷ്യയോട് പറഞ്ഞു. ഓൺലൈൻ ആരാധനകൾ നടത്താൻ ഉദ്ദേശിക്കുന്ന പള്ളികൾക്കു ഇന്റർനെറ്റ് സേവനത്തിന് പ്രത്യേക പെർമിറ്റ് ലഭിക്കേണ്ടതുണ്ടായിരിന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 1 മുതല്‍ മതപരമായ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണവും ഓൺലൈൻ റെക്കോർഡിംഗും നിരോധിച്ചിരുന്നു.

ചൈനയില്‍ ക്രിസ്ത്യാനിയായി ജീവിക്കുക എന്നത് ഒരു ബുദ്ധിമുട്ടേറിയ കാര്യമാണെന്നു ‘ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) ന്റെ അടുത്ത കാലത്ത് പുറത്തിറങ്ങിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരിന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group