തൃശൂർ: ജില്ലയില്‍ അതിശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ നിരവധി ഡാമുകള്‍ തുറന്നിരിക്കുകയാണ്.പീച്ചി, വാഴാനി, പെരിങ്ങല്‍ക്കുത്ത്, പൂമല, അസുരൻകുണ്ട്, പത്താഴക്കുണ്ട് എന്നീ ഡാമുകളില്‍ നിന്ന് വെള്ളം പുറത്തേക്കൊഴുകുന്നുണ്ട്.
പീച്ചി ഡാമിലെ 4 സ്‌പില്‍വേ ഷട്ടറുകള്‍ 155 സെന്റീമീറ്റർ വീതം തുറന്നിട്ടുണ്ട്. മഴ തീവ്രമായതോടെ ഘട്ടം ഘട്ടമായാണ് ഷട്ടറുകള്‍ ഉയർത്തിയത്. വാഴാനി ഡാമിലെ നാലു ഷട്ടറുകള്‍ 70 സെന്റീമീറ്റർ വീതവും, പൂമല ഡാമിലെ നാലു ഷട്ടറുകള്‍ 15 സെന്റീമീറ്റർ വീതവും, പത്താഴക്കുണ്ട് ഡാമിലെ നാലു ഷട്ടറുകള്‍ 6 സെന്റീമീറ്റർ വീതവും തുറന്നിരിക്കുന്നു.
പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ 7 ഷട്ടറുകളും ഒരു സ്ല്യൂസ് ഗേറ്റും തുറന്നിട്ടുണ്ട്. തുണക്കടവ് ഡാം തുറന്നു വെള്ളം പെരിങ്ങല്‍ക്കുത്തിലേക്കും, തമിഴ്നാട് ഷോളയാർ ഡാം തുറന്നു വെള്ളം കേരള ഷോളയാറിലേക്കും ഒഴുകുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാൻ സാധ്യതയുള്ളതിനാല്‍ ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. അധികൃതർ വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നുള്ള ആളുകളെ ക്യാമ്ബുകളിലേക്ക് മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group