ലോകത്തിന്റെ യുവത്വം ഇനി പോര്‍ച്ചുഗലിൽ

ലിസ്ബണിൽ നടക്കുന്ന ആഗോള കത്തോലിക്ക യുവജന ദിന ആഘോഷത്തിന്റെ ഭാഗമാകുവാൻ ഫ്രാൻസിസ് മാർപാപ്പയും എത്തിയതോടെ യുവജനങ്ങളുടെ ആവേശം അതിരു കവിഞ്ഞിരിക്കുകയാണ്.

ഇന്നലെ ലിസ്ബണിൽ എത്തിയ മാർപാപ്പയ്ക്ക് ആവേശകരമായ സ്വീകരണമാണ് രാജ്യം ഒരുക്കിയത്.

പ്രസിഡൻഷ്യൽ ബെലെം പാലസിൽ പോർച്ചുഗീസ് പ്രസിഡന്റ് മാർസെലോ റെബെലോ ഡി സൂസയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രി, സർക്കാർ, നയതന്ത്ര പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തില്‍ സൈന്യം പാപ്പക്കു സ്വീകരണം ഒരുക്കി. തനിക്ക് പോർച്ചുഗൽ പ്രസിഡന്റ് നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് പാപ്പ തന്റെ ആദ്യ പ്രഭാഷണം ആരംഭിച്ചത്. വിവിധ ജനതകളുടെയും സംസ്കാരങ്ങളുടെയും സംഗമവേദിയായി മാറിയ ലിസ്ബണിൽ ആയിരിക്കുന്നതിൽ പാപ്പ തന്റെ സന്തോഷം പ്രകടിപ്പിച്ചു.

ആഗോള കത്തോലിക്കാ സഭാതലത്തിൽ സാധാരണഗതിയിൽ രണ്ടുവർഷം കൂടുമ്പോഴോ, അല്ലെങ്കിൽ പ്രത്യേക സാഹചര്യങ്ങൾ മൂലം അതിൽ കൂടുതൽ ഇടവേള നല്കിയോ, ആചരിക്കുന്ന ലോക യുവജന സംഗമത്തിന് വലിയ പ്രാധാന്യമാണുള്ളത്. 2019- ജനുവരിയിൽ പനാമയിലാണ് അവസാനമായി ലോക യുവജന സംഗമം നടന്നത്. അതേസമയം ഞായറാഴ്ച വരെ പാപ്പ പോർച്ചുഗലിൽ തുടരും. പാപ്പ ഫാത്തിമയിലും സന്ദര്‍ശനം നടത്തുന്നുണ്ട്. യുവജന സംഗമത്തില്‍ ലിസ്ബണിലെ തേജോ പാർക്കിൽ കുർബാന അർപ്പിച്ച ശേഷമായിരിക്കും അദ്ദേഹം റോമിലേക്ക് മടങ്ങുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group