രാത്രിയിലെ ഈ ആഹാര രീതികൾ കൊളസ്ട്രോളിന് കാരണമാകും

ജീവിതശൈലീ രോഗങ്ങളുടെ പട്ടികയില്‍ പ്രധാനപ്പെട്ട ഒന്നാണ് കൊളസ്ട്രോള്‍. കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ രാത്രി കഴിയ്ക്കുന്ന ആഹാരത്തിനും പങ്കുണ്ട്.

ഇതിനെ കുറിച്ച്‌ കൂടുതല്‍ അറിയാം….

* രാത്രി ആഹാരം കഴിക്കുമ്ബോള്‍ കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കണം. എന്നാല്‍ കലോറി കൂടിയ ഇത്തരം ഭക്ഷണങ്ങള്‍ അത്താഴത്തിന് കഴിക്കുന്ന രീതി പിന്തുടരുന്നവര്‍ക്ക് വേഗത്തില്‍ കൊളസ്ട്രോള്‍ പിടിപ്പെടാന്‍ സാധ്യതയുണ്ട്.

* എല്ലാ നേരത്തെയും ഭക്ഷണം കഴിക്കുന്നതിന് കൃത്യമായ ഒരു സമയം വേണം. വൈകി ഭക്ഷണം കഴിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം.
* ഭക്ഷണം കഴിച്ച ഉടന്‍ കിടക്കുന്നത് ഒഴിവാക്കണം. ഭക്ഷണം കഴിച്ച ഉടന്‍ ഒരിക്കലും ഉറങ്ങാന്‍ പോകരുത്. ഭക്ഷണ ശേഷം അല്‍പ്പ സമയം കുറഞ്ഞത് ഒരു അരമണിക്കൂര്‍ എങ്കിലും ഗ്യാപ്പ് നല്‍കിയ ശേഷം മാത്രമേ കിടക്കാന്‍ പോകാവൂ.

* പലര്‍ക്കും പച്ചക്കറികള്‍ കഴിക്കുന്നത് തീരെ താത്പര്യമില്ലാത്ത കാര്യമാണ്. എന്നാല്‍ കൊളസ്ട്രോള്‍ പോലെയുള്ള പ്രശ്നങ്ങളെ നിയന്ത്രിക്കാന്‍ പച്ചക്കറികള്‍ വളരെയധികം സഹായിക്കും. അതിനാല്‍ ധാരാളം ഫൈബര്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാതിരിക്കുന്നത് പലപ്പോഴും ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കൂട്ടാന്‍ കാരണമായേക്കും. വെള്ളത്തില്‍ ലയിക്കുന്ന ഫൈബറുകള്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാനും അതുപോലെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കാറുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m