കുടല്‍ ക്യാൻസര്‍ ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധന; കാരണങ്ങള്‍ ഇവ

25നും 49നും ഇടയില്‍ പ്രായമുള്ളവരില്‍ ‌കുടല്‍ ക്യാൻസർ വർദ്ധിക്കുന്നതായി പഠന റിപ്പോർട്ട്. അമിതഭാരവും പൊണ്ണത്തടിയുമാണ് കുടല്‍ ക്യാൻസർ പിടിപെടുന്നതിന്റെ പ്രധാന രണ്ട് കാരണങ്ങളെന്നും ഗവേഷകർ പറയുന്നു.

പ്രമുഖ കാൻസർ ജേണലായ അന്നല്‍സ് ഓഫ് ഓങ്കോളജിയില്‍ പഠനം പ്രസിദ്ധീകരിച്ചു. ചെറുപ്പക്കാർക്കിടയില്‍ ഇതാദ്യമായാണ് കുടല്‍ കാൻസർ മരണനിരക്ക് വർദ്ധിക്കുന്നത്.

മിലാൻ സർവകലാശാലയിലെ (ഇറ്റലി) മെഡിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് എപ്പിഡെമിയോളജി പ്രൊഫ. കാർലോ ലാ വെച്ചിയയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ‘ യുവാക്കള്‍ക്കിടയില്‍ കുടല്‍ ക്യാൻസർ നിരക്ക് വർദ്ധിക്കുന്നതിന് കാരണമാകുന്ന പ്രധാന ഘടകങ്ങള്‍ അമിതഭാരം, പൊണ്ണത്തടി, ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ്, പ്രമേഹം തുടങ്ങിയ ആരോഗ്യാവസ്ഥകള്‍ എന്നിവയാണ്…’ – പ്രൊഫ. ലാ വെച്ചിയ പറഞ്ഞു.

മദ്യപാനം നേരത്തെയുള്ള കുടല്‍ കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ മദ്യ ഉപഭോഗത്തില്‍ കുറവുണ്ടായ രാജ്യങ്ങളും ഫ്രാൻസിലും ഇറ്റലിയിലും ഈ കാൻസർ മൂലമുള്ള മരണനിരക്കില്‍ ഇത്രയധികം വർധനവ് ഉണ്ടായിട്ടില്ല. പ്രായമായവരില്‍ കണ്ടുവരുന്ന കുടല്‍ കാൻസറിനെ അപേക്ഷിച്ച്‌ യുവാക്കളില്‍ കണ്ട് വരുന്ന ആദ്യകാല കുടല്‍ അർബുദം കൂടുതല്‍ അപകടകാരിയാണ്. അതിന് അതിജീവന നിരക്ക് കുറവാണെന്നും ഗവേഷകർ പറയുന്നു.

മെച്ചപ്പെട്ട രോഗനിർണ്ണയത്തിലൂടെയും ചികിത്സയിലൂടെയും രോഗം ഭേദമാക്കാനാകും. രോഗം നേരത്തെ കണ്ടെത്തുന്നത് അപകടനില കുറയ്ക്കാൻ സഹായിക്കും. ഓരോ മൂന്ന് വർഷം കൂടുമ്പോള്‍ കൊളോനോസ്കോപ്പി പരിശോധന നടത്തേണ്ടത് പ്രധാനമാണെന്ന് വിദഗ്ധർ പറയുന്നു. മലാശയത്തിലെ രക്തസ്രാവം പലപ്പോഴും കുടല്‍ കാൻസറിന്റെ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കുടല്‍ ക്യാൻസർ ലക്ഷണങ്ങള്‍…

സ്ഥിരമായി വയറുവേദന അനുഭവപ്പെടുക.
ബലഹീനത അല്ലെങ്കില്‍ ക്ഷീണം തോന്നുക.
പെട്ടെന്ന് ഭാരം കുറയുക.
മലാശയ രക്തസ്രാവം.
മലത്തില്‍ രക്തം കാണുക.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group