കനേഡിയൻ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി ന്യൂജേഴ്‌സി ആസ്ഥാനമായുള്ള ബിഷപ്പിനെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.

വത്തിക്കാൻ സിറ്റി: കനേഡിയൻ എപ്പാർക്കിയുടെ അഡ്മിനിസ്ട്രേറ്ററായി ഫ്രാൻസിസ് മാർപാപ്പ ന്യൂജേഴ്‌സിക്കാരൻ  ബിഷപ്പ് ‘കുർട്ട് ബർണറ്റി’നെ ചൊവ്വാഴ്ച നിയമിച്ചു. 2018 മുതൽ രൂപതയുടെ മേൽനോട്ടം വഹിച്ചിരുന്ന ബിഷപ്പ് ‘മരിയൻ ആൻഡ്രെജ് പാസക്കി’ന്റെ രാജി സ്വീകരിച്ച ശേഷമാണ്
സ്ലോവാക് കത്തോലിക്കാ എപാർക്കി ഓഫ് എസ്എസിന്റെ അപ്പോസ്തോലിക ഭരണാധികാരിയായി ബിഷപ്പ് ‘കുർട്ട് ബർണറ്റി’നെ മാർപ്പാപ്പ നിയമിച്ചതെന്ന് ഹോളി സീ പ്രസ് ഓഫീസ് അറിയിച്ചു. . 1980-ൽ സ്ഥാപിതമായതു മുതൽ കാനഡയിലെ സ്ലൊവാക് വംശജരായ ബൈസന്റൈൻ-റൈറ്റ് ഈസ്റ്റേൺ കത്തോലിക്കരുടെ എപ്പാർക്കിയുടെ മൂന്നാമത്തെ ബിഷപ്പായിരുന്നു 47 കാരനായ മരിയൻ ആൻഡ്രെജ് പാസക്ക്. 1973 ൽ ഇന്നത്തെ സ്ലൊവാക്യയിൽ ജനിച്ച് റിഡംപ്റ്റോറിസ്റ്റ് ഓർഡറിൽ അംഗമായ ബിഷപ്പിന്റെ രാജിവെക്കാനുള്ള കാരണം വ്യക്തമല്ല.
ന്യൂജേഴ്‌സിയിലെ വുഡ്‌ലാന്റ് പാർക്കിൽ സ്ഥിതിചെയ്യുന്ന ബൈസന്റൈൻ കാത്തലിക് എപാർക്കി ഓഫ് പാസായിക്കിലെ ബിഷപ്പായി സേവനം ചെയ്യുന്നതിനിടെയാണ് 64 കാരനായ ബർനെറ്റ്  ഈ സ്ഥാനം ഏറ്റെടുക്കുന്നത്. യുഎസിന്റെ അറ്റ്ലാന്റിക് തീരത്ത് ഏകദേശം 14,000 ഓളം  റുഥേനിയൻ കത്തോലിക്കർ അംഗമായ രൂപത 1963 ലാണ് സ്ഥാപിതമായത്. രൂപതയുടെ അഞ്ചാമത്തെ ബിഷപ്പായി നിയമിതനായ അദ്ദേഹം ഏഴ് വർഷമായി തന്റെ സേവനം തുടരുന്നതിനിടെയാണ് പുതിയ ഉത്തരവാധിത്യം മാർപാപ്പ ബിഷപ്പ് കുർട്ട് ബർണറ്റിനെ ഭരമേല്പിക്കുന്നത്. 1955 ൽ ഇംഗ്ലണ്ടിലെ നോർഫോക്കിലെ  ഫേക്കൻഹാമിലാണ് അദ്ദേഹം ജനിച്ചത്. 1989 ൽ റുഥേനിയൻ രൂപതയിലെ വാൻ ന്യൂസ് ഇടവകയിലെ വൈദികനായി തന്റെ പൗരോഹത്യ ജീവതം ആരംഭിച്ചു.

2007 ൽ റോമിലെ പോൻത്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന്  കാനോൻ നിയമത്തിൽ ബർണറ്റിന് ലൈസൻസിയേറ്റ് ലഭിച്ചു. കൂടാതെ സിവിൽ നിയമത്തിലും ഗണിതശാസ്ത്രത്തിലും ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ഫീനിക്സ്, ലാസ് വെഗാസ്, ഗാലപ്പ്, സാന്താ ഫെ എന്നീ രൂപതകളുടെ ട്രൈബ്യൂണലുകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബൈസന്റൈൻ സെമിനാരിയുടെ റെക്ടറായി അദ്ദേഹത്തെ നിയമിതനതായ അദ്ദേഹം, പിന്നീട് 2012 ൽ  മെത്തോഡിയസിലെ സെമിനാരിയുടെ റെക്ടറായും സേവനമനുഷ്ട്ടിച്ചു. ബിഷപ്പായി സ്ഥാനമേൽക്കുന്നതുവരെ ഇ പദവിയിൽ അദ്ദേഹം തുടർന്നു. സ്ലോവാക് കത്തോലിക്കാ എപാർക്കിയും  മെത്തോഡിയസ് ഓഫ്  ടൊറന്റോയും, സ്ലോവാക് ഗ്രീക്ക് കത്തോലിക്കാസഭയുടെ ഭാഗമാണ്. അരിസോണയിലെ ഫീനിക്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘റുഥേനിയൻ കത്തോലിക്കാ എപാർക്കി ഓഫ് ഹോളി പ്രൊട്ടക്ഷൻ ഓഫ് മേരി’യുടെ രൂപതയുടെ ബിഷപ്പായി  2016 ൽ  ഫ്രാൻസിസ് മാർപാപ്പ ബിഷപ്പ് ‘ജോൺ സ്റ്റീഫൻ പനാക്കി’നെ നിയമിച്ചു. 2018 ജൂലൈ 5 ന് ‘മരിയൻ ആൻഡ്രെജ് പാസക്കിനെ നിയമിക്കപ്പെടുന്നതുവരെ ‘ജോൺ സ്റ്റീഫൻ പനാക്ക്’ കനേഡിയൻ രൂപതയുടെ അപ്പോസ്തോലിക ഭരണാധികാരിയായി തുടർന്നു.