സിനഡിൻറെ പൊതുകാര്യാലയത്തിൻറെ മൂന്നാം സമ്മേളനം നടന്നു.
സിനഡിൻറെ പൊതുകാര്യാലയത്തിൻറെ മൂന്നാം സമ്മേളനം നടന്നു.
മെത്രാന്മാരുടെ സിനഡിൻറെ പൊതുകാര്യാലയത്തിൻറെ പതിനാറാം സാധാരണ സമിതിയുടെ മൂന്നാമതു യോഗം വത്തിക്കാനിൽ നടന്നു.
സിനഡിൻറെ നടപ്പിലാക്കൽ ഘട്ടത്തിന് തുണയേകുകയും അത് പരിശോധിക്കുകയും ചെയ്യുന്ന പ്രക്രിയയായിരുന്നു, അതായത്, ഫ്രാൻസീസ് പാപ്പായ്ക്ക് ഫെബ്രുവരിയിൽ സമർപ്പിച്ചതും പാപ്പാ മാർച്ച് മാസത്തിൽ അംഗീകരിച്ചതുമായ “കർമ്മ പദ്ധതി” ആയിരുന്നു സിനഡിൻറെ പൊതുകാര്യാലയത്തിൻറെ കാര്യദർശി കർദ്ദിനാൾ മാരിയൊ ഗ്രേച്ച് അദ്ധ്യക്ഷനായിരുന്ന ഈ യോഗത്തിൽ മുഖ്യമായും വിശകലനം ചെയ്യപ്പെട്ടത്. സിനഡുമായി ബന്ധപ്പെട്ടവരുടെ, ഇക്കൊല്ലം ഒക്ടോബർ 24-26 വരെ നടത്തപ്പെടുന്ന ജൂബിലി സംബന്ധിച്ച കാര്യങ്ങളും ഇതിൽ ചർച്ചചെയ്യപ്പെട്ടു.
ഈ സമ്മേളനത്തിൽ പങ്കെടുത്തവർ പാപ്പായുടെ ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.സിനഡിൻറെ പൊതുകാര്യാലയത്തിൻറെ പതിനാറാം സാധാരണ സമിതിയുടെ അടുത്തയോഗം മെയ്മാസം രണ്ടാം പകുതിയിൽ ആയിരിക്കും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m