പരിശുദ്ധ ദൈവമാതാവിനോടുള്ള വണക്ക മാസം: ഇരുപത്തിനാലാം ദിവസം.

”മരിയാംബികേ, അവിടുന്ന് പ്രാരംഭസഭയില്‍ ജീവിച്ചുകൊണ്ട് സഭാംഗങ്ങള്‍ക്ക് ധൈര്യവും ശക്തിയും പകര്‍ന്നു.ഇന്നും സഭയുടെ ഉല്‍കര്‍ഷത്തിലും വിജയത്തിലും അങ്ങ് തനുരയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്…ഞങ്ങളും സഭാമാതാവിനെ സ്നേഹിക്കുവാനും അവളോടൊത്തു ചിന്തിക്കുവാനും സഭയുടെ ആദര്‍ശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുവാനുള്ള അനുഗ്രഹങ്ങള്‍ നല്‍കേണമേ.പ്രത്യേകിച്ച് ഇന്ന് വിവിധ രാജ്യങ്ങളില്‍ സഭ മര്‍ദ്ദനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു….
നാഥേ, പ്രസ്തുത രാജ്യങ്ങളില്‍ തിരുസഭ വിജയംവരിച്ച് സഭാസന്താനങ്ങള്‍ അങ്ങേ തിരുക്കുമാരനു സംപ്രീതിജനകമായ ജീവിതം നയിക്കുന്നതിനും ആവശ്യമായ അനുഗ്രഹങ്ങള്‍ വര്‍ഷിക്കണമെന്ന് അങ്ങയോട് ഞങ്ങള്‍ അപേക്ഷിക്കുന്നു…” ആമേൻ…. 1 സ്വര്‍ഗ്ഗ.1 നന്മ.1 ത്രിത്വ. സുകൃതജപം:
”ക്ഷമയുടെ ദര്‍പ്പണമായ ദൈവമാതാവേ,
ജീവിത ക്ലേശങ്ങള്‍ ക്ഷമാപൂര്‍വ്വം സഹിക്കുവാന്‍ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ…”


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group