ടോക്കിയോ ആര്‍ച്ച് ബിഷപ്പ് ഐസോ കിക്കുച്ചിയെ ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സ് സെക്രട്ടറി ജനറലായി തെരഞ്ഞെടുത്തു.മക്കാവോ ബിഷപ്പ് ലീയുടെ പിന്‍ഗാമിയായിട്ടണ് ആര്‍ച്ച് ബിഷപ്പ് കിക്കുച്ചി സ്ഥാനമേല്‍ക്കുന്നത്.
നിലവിൽ ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സ് മാനവ വികസന ഓഫീസില്‍ സേവനം അനുഷ്ഠിക്കുകയായിരുന്നു ആർച്ച് ബിഷപ്പ് ഐസോ കിക്കുച്ചി.സൊസൈറ്റി ഓഫ് ഡിവൈന്‍ വേഡ് അംഗമായ അദ്ദേഹം ഘാനയില്‍ 13 വര്‍ഷം മിഷനറി പുരോഹിതനായിരുന്നു. 1999 ല്‍ ആഫ്രിക്കന്‍ മിഷനില്‍ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം 1999 ല്‍ സൊസൈറ്റി ഓഫ് ഡിവൈന്‍ വേഡിന്റെ പ്രാദേശിക മേധാവിയായും, കൂടാതെ 2004 ല്‍ നിഗാറ്റ ബിഷപ്പായും 2017 ല്‍ ടോക്കിയോയിലെ ആര്‍ച്ച്ബിഷപ്പയും 2011 മുതല്‍ 2019 വരെ കാരിത്താസ് ഏഷ്യ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group