കോവിഡ് ടെസ്റ്റിന് അതിനൂതന സാങ്കേതിക വിദ്യയുമായി ലൂര്‍ദ് ആശുപത്രി.

കൊച്ചി: കോവിഡ് മഹാമാരി സംസ്ഥാനത്ത് പിടിമുറുക്കുമ്പോൾ കോവിഡ് പരിശോധനയ്ക്ക് വേണ്ടി അതിനൂതന സാങ്കേതിക വിദ്യ കരസ്ഥമാക്കി ലൂര്‍ദ് ആശുപത്രി.ചെലവു കുറഞ്ഞതും അതിവേഗം പരിശോധനാഫലം ലഭ്യമാകുന്നതുമായ RTLAMP കോവിഡ് ടെസ്റ്റിംഗിനുള്ള NABL അംഗീകാരമാണ് ലൂര്‍ദ് ആശുപത്രിക്ക് ലഭിച്ചത്. നിലവിലെ കോവിഡ് പരിശോധന രീതിയായ
ആര്‍ട്ടിപിസിആര്‍ ടെസ്റ്റിംഗിനേക്കാള്‍ കൃത്യതയുള്ളതും തെറ്റായ ഫലങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്തതും താരതമ്യേനെ ചെലവു കുറഞ്ഞതുമാണ് RTLAMP ടെസ്റ്റിങ്. RTLAMP സാങ്കേതിക വിദ്യയില്‍ അതിഷ്ടിതമായ MISPA LUME എന്ന ഉപകരണവും LUMESCREEN എന്ന കിറ്റുമാണ് കോവിഡ് ടെസ്റ്റിംഗിനായി ഉപയോഗിക്കുന്നത്.
കഴിഞ്ഞദിവസം ലൂർദ് ആശുപത്രിയിൽ വച്ച് നടന്ന ചടങ്ങിൽ കൊച്ചി മേയര്‍ അഡ്വ. അനില്‍ കുമാറില്‍നിന്നും പാത്തോളജി വിഭാഗം മേധാവി ഡോ. പ്രിയ മറിയം കുരുവിളയും മൈക്രോബയോളജിസ്‌റ് ഡോ. രഞ്ജിനി ജോസഫും ചേര്‍ന്ന് NABL അംഗീകാര പത്രം ഏറ്റുവാങ്ങി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group