ക്രിസ്ത്യന്‍, ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സംവരണം വേണ്ടെന്ന ഹര്‍ജി ഹൈക്കോടതി തള്ളി;

സംവരണ ആനുകൂല്യങ്ങൾ ക്രിസ്ത്യന്‍, ഉൾപ്പെടെയുള്ള മത ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നല്‍കുന്നത് ചോദ്യം ചെയ്ത്കൊണ്ട് കൊച്ചിയിലെ ഹിന്ദു സേവാകേന്ദ്രം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.ലത്തീന്‍ കത്തോലിക്കര്‍, ക്രിസ്ത്യന്‍ നാടാര്‍, പരിവര്‍ത്തിത ക്രൈസ്തവര്‍,മുസ്ലിങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളെ പിന്നോക്ക വിഭാഗത്തില്‍പ്പെടുത്തി സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ മേഖലയിലും സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും ഈ വിഭാഗങ്ങളെ പിന്നോക്ക പട്ടികയില്‍നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹര്‍ജി.കൂടാതെ സച്ചാര്‍, പലോളി കമ്മിറ്റി റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ, സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നല്‍കുന്ന എല്ലാ ധനസഹായങ്ങളും നിര്‍ത്തണമെന്ന അപേക്ഷയും കോടതി നിരസിച്ചു.ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമപ്രകാരം മുസ്ലിങ്ങള്‍, ക്രിസ്ത്യാനികള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, സൗരാഷ്ട്രിയന്‍ (പാഴ്സി), ജൈനമതക്കാര്‍ എന്നിവരെ ന്യൂനപക്ഷ സമുദായങ്ങളായി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെന്ന് വിലയിരുത്തിയ കോടതി ഭരണഘടനാപരവും നിയമപരവുമായ വ്യവസ്ഥകളുടെ വെളിച്ചത്തില്‍, ചില സമുദായങ്ങളെ ന്യൂനപക്ഷങ്ങള്‍, പട്ടികജാതി / പട്ടികവര്‍ഗക്കാര്‍, പിന്നാക്കക്കാര്‍, മറ്റ് പിന്നോക്ക സമുദായങ്ങള്‍ എന്നിങ്ങനെ അംഗീകരിച്ച് പരിഗണിച്ചിട്ടുണ്ട്. അതിനനുസരിച്ചാണ് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ സംവരണം നല്‍കുന്നതെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി ..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group