തൊട്ടാൽ പൊള്ളും തക്കാളി; വില സെഞ്ച്വറി കടന്നു

കൊച്ചി : സംസ്ഥാനത്ത് കുതിച്ചുയർന്ന് തക്കാളി വില.

ഒറ്റ ദിവസം കൊണ്ട് ഒരു കിലോ തക്കാളിയ്ക്ക് 60 രൂപയാണ് വര്‍ധിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും തക്കാളിയുടെ വരവ് കുറഞ്ഞതാണ് തക്കാളിയുടെ വില ഈ വിധം ഉയരാന്‍ കാരണമായി വിലയിരുത്തപ്പെടുന്നത്.

സംസ്ഥാനത്ത് ഇപ്പോള്‍ തക്കാളി വില സെഞ്ച്വറി കടന്നു മുന്നേറുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് വരെ 12 രൂപയുണ്ടായിരുന്ന തക്കാളിയുടെ വിലയാണ് പുരോഗമിച്ച് നൂറിലേക്ക് എത്തുന്നത്. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം തുടങ്ങിയ പ്രധാന നഗരങ്ങളില്‍ 80 മുതല്‍ 100 എന്ന നിലയിലാണ് തക്കാളി വില.

ബലി പെരുന്നാള്‍ അടുത്തിരിക്കെ തക്കാളി വില ഈ വിധം ഉയരുന്നത് ആഘോഷത്തേയും സാരമായി തന്നെ ബാധിക്കും. എന്നാല്‍ ഉള്ളി, ഉരുളക്കിഴങ്ങ് മുതലായവയുടെ വിലയില്‍ കാര്യമായ വര്‍ധനവില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group