ചൈനയിലെ കത്തോലിക്ക സമൂഹങ്ങളിലൊന്നായ ഹെബെയ് പ്രവിശ്യയിലെ ബയോഡിംഗ് രൂപതയിൽ നിന്നും ഒരു വൈദികൻ ഉൾപ്പെടെ രണ്ട് പേരെ കാണാതായി.ഷാവോ കൗണ്ടിയിൽ നിന്നുള്ള ഫാ. ചി ഹുയിയനാണ് കാണാതായ വൈദികൻ. കൂടാതെ ഹെബെയ് പ്രവിശ്യയിലെ ഷാങ്ജിയാകൗവിൽ – സമൂഹത്തിലെ പ്രൊഫ. ചെൻ ഹെകുനെയും കാണാതായിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളിലാണ് ഈ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മതസ്വാതന്ത്ര്യമില്ലാത്ത ചൈനയിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന ഒന്നാണ് ബോഡിംഗിലെ ഭൂഗർഭ കത്തോലിക്ക സമൂഹം. ഇപ്രകാരം കാണാതാകുന്നവരെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ ഒന്നും പിന്നീട് അറിവായിട്ടില്ല.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group