“സഭയുടെ നിറവ് യുവജനങ്ങളാണ്” : മാർ ജോസഫ് കല്ലറങ്ങാട്ട്

സഭയുടെ ശക്തി യുവജനങ്ങളാണെന്നും അവരാണ് സഭയെ മുൻപോട്ട് നയിക്കുന്നതെന്നും പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്.

എസ് എം വൈ എം പാലാ രൂപതയുടെ സുവർണ്ണ ജൂബിലി ഉദ്ഘാടനവും യുവജനറാലിയും പാലാ കിഴതടിയൂർ സെന്റ് ജോസഫ്സ് പള്ളി പാരീഷ് ഹാളിൽ വച്ച് പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നിർവഹിക്കുകയും, 17 ഫൊറോനകൾക്കും ഗോൾഡൻ ജൂബിലി തിരി തെളിയിച്ചു നൽകുകയും ചെയ്തു.

രൂപത പ്രസിഡന്റ് തോമസ് ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ പാലാ രൂപതാ വികാരി ജനറാൾ വെരി റവ. ഫാ.സെബാസ്റ്റ്യൻ വേത്താനത്ത് അനുഗ്രഹ പ്രഭാഷണം നടത്തുകയും വിവിധ മത്സരങ്ങളുടെ വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group