ഉരുൾപൊട്ടൽ : കേരളസഭയുടെ പ്രവർത്തനങ്ങളോട് ചേർന്ന് ക്നാനായ കത്തോലിക്കാ കോൺഗ്രസ്

ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സുസ്ഥിര പുനരധിവാസം സാധ്യമാക്കാനുള്ള കേരള കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങളോട് ചേർന്ന് ഊർജിതമായി പ്രവർത്തിക്കാൻ കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ് തീരുമാനിച്ചു.

പ്രസിഡന്റ് ബാബു പറമ്പടത്തുമലയിലിന്റെ അധ്യക്ഷതയിൽ ചേർന്ന അതിരൂപതാ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനമുണ്ടായത്.

ദുരിതബാധിതർക്ക് സഹായമെത്തിക്കാനായി അതിരൂപതയുടെ നേതൃത്വത്തിൽ ഇടവകകളിൽ നടത്തുന്ന സാമ്പത്തിക സമാഹരണത്തിൽ കെ. സി. സി. അംഗങ്ങൾ സജീവമായി പങ്കെടുക്കും. കൂടാതെ, വയനാട്ടിലെ പെരിക്കല്ലൂർ ഫൊറോനയിലെ കെ. സി. സി. യൂണിറ്റുകളിലൂടെ സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്നും എക്സിക്യൂട്ടീവ് യോഗം അറിയിച്ചു. ചാപ്ലെയിൻ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ജനറൽ സെക്രട്ടറി ബേബി മുളവേലിപ്പുറം, ട്രഷറർ ജോൺ തെരുവത്ത്, അതിരൂപതാ ഭാരവാഹികളായ ബിനു ചെങ്ങളം, ടോം കരികുളം തുടങ്ങിയവർ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m