യുഎൻ കാലാവസ്ഥാ ഉച്ചകോടിക്ക് തുടക്കം

യുഎൻ കാലാവസ്ഥാ ഉച്ചകോടിക്ക് ഇന്ന് തുടക്കo. ഇന്ന് മുതൽ ഡിസംബർ 12 വരെ ദുബായിൽ നടക്കുന്ന സമ്മേളനത്തിൽ ലോകം അനുഭവിക്കുന്ന കാലാവസ്ഥ വ്യതിയാനത്തെ ഫലപ്രദമായി ചെറുക്കാനുള്ള ചർച്ചകൾ നടക്കും.

വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർ, പ്രസിഡന്റുമാർ, മന്ത്രിമാർ, ഉദ്യോ​ഗസ്ഥർ തുടങ്ങി 70,000 ഓളം ആളുകൾ വരും ദിവസങ്ങളിൽ ദുബായിലെത്തും.

ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി ദുബായിലെത്തും. ഉച്ചകോടിയിൽ പങ്കെടുത്ത് നാളെയാണ് അദ്ദേഹം ഇന്ത്യയിലേക്ക് തിരിക്കുക. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമർ സെലൻസ്കി, ഖത്തർ അമീ‍ർ തുടങ്ങി നിരവധി നേതാക്കൾ ആദ്യ ദിവസങ്ങളിൽ പങ്കെടുക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group