വ്യാജ മതനിന്ദ ആരോപണങ്ങള്‍ ആള്‍ക്കൂട്ട അക്രമം പോലുള്ള സംഭവങ്ങള്‍ക്ക് കാരണമാകുന്ന പശ്ചാത്തലത്തില്‍ മതനിന്ദ നിയമം റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുവാന്‍ പാക്കിസ്ഥാനോട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. വ്യാജ മതനിന്ദ ആരോപണങ്ങള്‍ വര്‍ധിച്ചു വരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് പാക്കിസ്ഥാനെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ യുഎന്‍ മനുഷ്യാവകാശ കമ്മിറ്റി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
കമ്മിറ്റിയുടെ പാകിസ്ഥാനെക്കുറിച്ചുള്ള രണ്ടാമത്തെ ആനുകാലിക റിപ്പോര്‍ട്ട്, വധശിക്ഷ ഉള്‍പ്പെടെയുള്ള കഠിനമായ ശിക്ഷകള്‍ നല്‍കുന്നതും മതന്യൂനപക്ഷങ്ങളില്‍ ആനുപാതികമല്ലാത്ത സ്വാധീനം ചെലുത്തുന്നതുമായ പാകിസ്ഥാന്‍ പീനല്‍ കോഡിന്റെ 295, 298 വകുപ്പുകളില്‍ ആശങ്ക രേഖപ്പെടുത്തി. സൈബര്‍ ക്രൈം നിയമങ്ങളുമായി ബന്ധപ്പെട്ട് മതനിന്ദ നിയമങ്ങള്‍ വന്‍തോതില്‍ ദുരുപയോഗം ചെയ്‌തെന്ന ആരോപണങ്ങള്‍ അന്വേഷിക്കാനും അന്വേഷണ ഫലങ്ങള്‍ പ്രസിദ്ധീകരിക്കാനും കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മതനിന്ദയോ മതത്തിനെതിരായ മറ്റ് കുറ്റകൃത്യങ്ങളോ ചുമത്തപ്പെട്ട എല്ലാ വ്യക്തികള്‍ക്കും വേഗത്തിലും ന്യായമായും വിചാരണ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മതന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വമില്ലായ്മയും അവര്‍ക്കെതിരായ കുറ്റകൃത്യങ്ങളിലെ നടപടികളുടെ അഭാവവും ചൂണ്ടിക്കാട്ടി, മതന്യൂനപക്ഷങ്ങള്‍ക്കെതിരായ എല്ലാത്തരം വിവേചനങ്ങളും അക്രമങ്ങളും പാകിസ്ഥാന്‍ തടയണമെന്ന് യുഎന്‍ മനുഷ്യാവകാശ സമിതി ശുപാര്‍ശ ചെയ്തു. വിവേചനം, വിദ്വേഷ പ്രസംഗം, ആള്‍ക്കൂട്ട ആക്രമണം, പീഡനം, മതന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ഭീഷണികള്‍ തുടങ്ങിയവ വര്‍ധിച്ചു വരുന്നതായുള്ള റിപ്പോര്‍ട്ടുകളെക്കുറിച്ച് മനുഷ്യാവകാശ കമ്മിറ്റി ആശങ്ക പ്രകടിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group