മദ്യശാലകള്‍ തുറക്കുന്നതിന് സർക്കാർ മുൻഗണന നല്‍കിയത് ഖേദകരം: മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത

ലോക്ക് ഡൗൺ ഇളവുകൾ സംസ്ഥാനത്ത് പ്രഖ്യാപിച്ചപ്പോൾ ആരാധനാലയങ്ങള്‍ തുറക്കുന്നതിനേക്കാള്‍ പ്രാധാന്യം മദ്യശാലകള്‍ തുറക്കുന്നതിന് മുൻഗണന നൽകിയ സർക്കാർ നടപടി ഖേദകരമാണെന്ന് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത പറഞ്ഞു.
മാര്‍ത്തോമ്മാ സഭ ലഹരി വിമോചന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലക്ഷ്യ ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായുള്ള ആസക്തികള്‍ക്കെതിരെയുള്ള വി റ്റൂ (We Too) ക്യാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവേയാണ് അദ്ദേഹം മദ്യശാലകൾ തുറന്ന സർക്കാർ തീരുമാനത്തിൽ ഖേദം പ്രകടിപ്പിച്ചത്.
ലഹരി വിമോചന സമിതി പ്രസിഡന്‍റ് തോമസ് മാര്‍ തിമൊഥെയോസ് എപ്പിസ്ക്കോപ്പാ അധ്യക്ഷത വഹിച്ച യോഗത്തിൽ റവ. തോമസ് പി.ജോര്‍ജ്, ചെയര്‍മാന്‍ റവ. പി.ജെ.മാമച്ചന്‍, കണ്‍വീനര്‍ അലക്സ് പി.ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്‍റെ ഭാഗമായി മാർത്തോമ സഭയുടെ നേതൃത്വത്തില്‍ 19 മുതല്‍ 26 വരെ വിവിധ പ്രചരണ പരിപാടികളണ് നടക്കുന്നത്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group