കരുണയുള്ളവർ ഭാഗ്യവാന്മാർ എന്തെന്നാൽ അവർക്ക് കരുണ ലഭിക്കും….”

മരിയൻ സൈന്യം വേൾഡ് മിഷൻ നിങ്ങളുടെ ഓരോരുത്തരുടെയും മുന്നിലേയ്ക്ക് കരുണയ്ക്കായ് സമർപ്പിക്കുന്നത് കണ്ണൂർ ഉളിക്കൽ ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ താമസിക്കുന്ന കാഞ്ഞിരത്തിങ്കൽ വർഗീസ് എന്ന പാപ്പൻ ചേട്ടനെയാണ്…!!!സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കർഷക കുടുംബത്തിന്റെ നെടുംതൂണായിരുന്നു പാപ്പൻ ചേട്ടൻ….ഗുരുതരമായ ക്യാൻസർ ബാധിച്ച് മജ്ജ മാറ്റിവയ്ക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ ഇദ്ദേഹം…
ഇതിലേക്കായി ഏഴു ലക്ഷം രൂപയോളം വേണ്ടിവരും…..
ഇപ്പോൾ നടക്കുന്ന ചികിത്സയും ചികിത്സാചെലവുകളുമൊക്കെത്തന്നെ ഈ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്…നാട്ടുകാരുടെയും സമീപവാസികളുടെയും സഹായംകൊണ്ടാണ് ഇപ്പോഴുള്ള ചികിത്സാ ചിലവുകൾ നടന്നു പോകുന്നത്…നമ്മളിലൊരുവനായ പാപ്പൻ ചേട്ടന്റെ മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വേണ്ടിവരുന്ന പണത്തിനായി കരുണയുള്ളവരുടെ സഹായം തേടുമ്പോൾ കനിവിന്റെ തൂവൽസ്പർശമായി മാറുവാനും പാപ്പൻ ചേട്ടനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും നമുക്ക് ഓരോരുത്തർക്കും കടമയുണ്ട്….ഇദ്ദേഹത്തെയും കുടുംബത്തെയും സഹായിക്കണമെന്ന അഭ്യർത്ഥനയുമായി മരിയൻ സൈന്യം വേൾഡ് മിഷനോടൊപ്പം ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.പി സി ഷാജിയും,പുറവേ ഇടവക പള്ളിയിലെ വികാരി ഫാ.മാത്യു കായാമുളയ്ക്കൽ എന്നിവരും നമ്മോടൊപ്പം പാപ്പൻ ചേട്ടനെ സഹായിക്കുന്നതിനുള്ള പ്രയത്നത്തിൽ പങ്കാളികളാണ്…..
പാപ്പൻചേട്ടനെ ബാധിച്ചിരിക്കുന്ന ഗുരുതരമായിട്ടുള്ള ക്യാൻസർ രോഗത്തിൽ നിന്ന് ഒരു മജ്ജ മാറ്റിവയ്ക്കൽ ശാസ്ത്രക്രിയയിലൂടെ മാത്രമേ അദ്ദേഹത്തെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാൻ കഴിയൂവെന്നാണ് ഡോക്ടർ പറഞ്ഞിട്ടുള്ളതെന്നും ഇതുവരെയുള്ള ചികിത്സകൾ നാട്ടിലെ നല്ലവരായ ജനങ്ങളുടെ സഹകരണത്തോടുകൂടിയാണ് നടന്നു വന്നതെന്നും ഈയൊരവസ്ഥയിൽ സന്മനസ്സുള്ളവരുടെ സഹായം തേടുന്ന പാപ്പൻ ചേട്ടന്റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തുന്നതിനു വേണ്ടിയുള്ള എല്ലാവിധത്തിലുള്ള സഹായവും പ്രാർത്ഥനയും പാപ്പച്ചനും കുടുംബത്തിനും ഉണ്ടാവണമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി ഷാജി നല്ലവരായ മുഴുവൻ ആളുകളോടും അഭ്യർത്ഥിച്ചു….

പാപ്പൻ ചേട്ടന് മജ്ജ മാറ്റിവയ്ക്കൽ ശാസ്ത്രക്രിയയുമായി ബന്ധപ്പെട്ട് പ്രാർത്ഥനയും സാമ്പത്തിക സഹായങ്ങളും അർഹിക്കുന്ന ഇദ്ദേഹത്തിന് മരിയൻ സൈന്യം വേൾഡ് മിഷൻ എന്ന ചാരിറ്റബിൾ സംഘടനയോടു ചേർന്ന് പരമാവധി സാമ്പത്തിക സഹായം നൽകണമെന്നും പാപ്പൻ ചേട്ടനെ അടുത്തറിയാവുന്നതും പലപ്രാവശ്യം സന്ദർശിച്ചിട്ടുള്ളതുമായ ഇടവക വികാരി ഫാ.മാത്യു കായാമുളയ്ക്കലും അഭ്യർത്ഥിച്ചു…ഈ കാരുണ്യ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്ന മരിയൻ സൈന്യം വേൾഡ് മിഷൻ ഈ സഹോദരന്റെ ജീവൻ നിലനിർത്തുന്നതിനുവേണ്ടി യു.കെ.യിൽ നടത്തുന്ന ക്യാമ്പയിനിൽ എല്ലാ നല്ലവരായ പ്രവാസികളുടെയും ഉദാരമായ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്നും സഹായ സന്നദ്ധതയുള്ള സഹോദരങ്ങൾ താഴെകൊടുത്തിരിക്കുന്ന അക്കൗണ്ടിലേക്ക് നിങ്ങളുടെ വിലയേറിയ സംഭാവനകൾ അയച്ചു നൽകണമെന്നും മരിയൻ സൈന്യം വേൾഡ് മിഷൻ ട്രസ്റ്റ് അഭ്യർത്ഥിക്കുന്നു….

സിജു പൗലോസ്,
ചെയർമാൻ,മരിയൻ സൈന്യം വേൾഡ് മിഷൻ,നോർവിച്ച്,യു.കെ

Mariyan sainyam world mission
Reference cancer Donation
Sort-Code 20-17-20
ACC NO: 13101541


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group