ഒൻപതു പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ ദൈവാലയങ്ങൾക്ക് അംഗീകാരം നൽകി തായ്‌ലൻഡ്

ബുദ്ധമത ഭൂരിപക്ഷ രാജ്യമായ തായ്ലൻഡിൽ 93 വർഷത്തിനു ശേഷം മൂന്ന് കത്തോലിക്കാ ദൈവാലയങ്ങൾക്ക് അംഗീകാരം നൽകി ഭരണകൂടം.മതസൗഹാർദം വളർത്തുന്നതിന്റെ ഭാഗമാണ് ഈ നടപടി. ബാങ്കോക്കിലെ സെന്റ് തോമസ് ദ അപ്പോസ്തലൻ, നാൻ പ്രവിശ്യയിലെ സെന്റ് മോണിക്ക, പാരി പ്രവിശ്യയിലെ സെന്റ് ജോസഫ് ദ വർക്കർ എന്നീ ദൈവാലയങ്ങൾക്കാണ് സാംസ്‌കാരിക മന്ത്രാലയം അംഗീകാരം നൽകിയത്.

ജനസംഖ്യയുടെ ഒരു ശതമാനത്തിൽ താഴെമാത്രമുള്ള കത്തോലിക്കാ വിശ്വാസികളുടെ ദൈവാലയത്തിന് ഇതിനുമുമ്പ് അംഗീകാരം നൽകിയത് 1929ലാണ്. അതുവരെ 57 കത്തോലിക്കാ ദൈവാലയങ്ങൾക്ക് മാത്രമാണ് ഇതുവരെ അംഗീകാരം നൽകിയിരുന്നത്. പുതിയ നടപടിയോടെ അംഗീകരിക്കപ്പെട്ട കത്തോലിക്കാ ദൈവാലയങ്ങളുടെ എണ്ണം 60 ആയി ഉയർന്നു.

‘തായ്‌ലൻഡിലെ മതങ്ങളെ പ്രോത്സാഹിപ്പിക്കുക, വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് കത്തോലിക്ക സഭയുടെ ദൈവാലയങ്ങൾക്ക് അംഗീകാരം ലഭ്യമാക്കുന്നത്. ജനങ്ങൾക്ക് അവരുടെ മതപരമായ പ്രവർത്തനങ്ങൾക്ക് ഇടം നൽകാനും വിശ്വാസപരിശീലനം നടത്താനും മതതത്വങ്ങൾക്ക് അനുസൃതമായി ധാർമ്മികത വളർത്താനും ഇത് സഹായകമാകും,’ സാംസ്‌കാരിക മന്ത്രി ഇത്തിഫോൾ ഖുൻപ്ലൂം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group