ബംഗളൂരു: ഷിരൂരിലെ ദുരന്തത്തിന് കാരണമായത് ദേശീയപാതയിലെ അശാസ്ത്രീയമായ നിര്‍മാണമാണെന്ന് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്.
ദുരന്ത കാരണം പഠിച്ച ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സര്‍ക്കാരിന് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഷിരൂരില്‍ കുന്ന് തുരന്ന് അശാസ്ത്രീയമായ രീതിയില്‍ റോഡ് വീതികൂട്ടിയത് മലയിടിച്ചിലിന് കാരണമായി. പ്രദേശത്ത് കൂടുതല്‍ നാശമുണ്ടാകാൻ സാധ്യതയുണ്ട്. 503 മില്ലിമീറ്റര്‍ മഴയാണ് കുറഞ്ഞ സമയത്തിനിടെ ഷിരൂരില്‍ പെയ്തത്. കുന്നിന്‍റെ ഘടനയില്‍ മാറ്റമുണ്ടായി. മഴവെള്ളം സ്വാഭാവികമായി ഒഴുകിപ്പോകുന്നത് തടസപ്പെട്ടുവെന്നും റിപ്പോർട്ടില്‍ പറയുന്നു. അങ്ങനെ സംഭവിക്കാതിരിക്കാൻ അടിയന്തര നടപടികള്‍ സ്വീകരിക്കണം.
കുന്നിന്‍ചെരിവ് തുരന്നതിന്‍റെ മുകള്‍ഭാഗം മണ്ണിടിയുന്ന നിലയിലായിരുന്നു. ഇതിനൊപ്പം പെയ്ത അതിശക്തമായ മഴയും കുന്നിടിച്ചിലിന് കാരണമായെന്ന് റിപ്പോർട്ടില്‍ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m