ഏക സിവില്‍ കോഡ് ബില്‍ പാസാക്കി ഉത്തരാഖണ്ഡ് നിയമസഭ. യുസിസി പാസാക്കുന്ന ആദ്യ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. സ്ത്രീകളോടുള്ള അവഗണന അവസാനിപ്പിക്കാൻ നിയമം സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അഭിപ്രായപ്പെട്ടു.
വിവാഹം, വിവാഹ മോചനം, സ്വത്തവകാശം എന്നിവയില്‍ തുല്യത ഉറപ്പാക്കും. മാതൃ ശക്തിയോടുള്ള അവഗണന അവസാനിപ്പിക്കും. ഭരണഘടനാ വ്യവസ്ഥ അനുസരിച്ചാണ് കരട് തയ്യാറാക്കിയതെന്നും ബില്‍ പാസാക്കിയതെന്നും മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യക്തമാക്കി.
നിയമത്തെ മതവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന സങ്കല്പമാണ് ഏക സിവില്‍കോഡിന്റെ കാതല്‍. വിവാഹം, വിവാഹമോചനം, ജീവനാംശം, കുട്ടികളുടെ കസ്റ്റഡി, രക്ഷാകർത്തൃത്വം, പിന്തുടർച്ചാവകാശം, ദത്തെടുക്കല്‍ എന്നിവ സംബന്ധിച്ച് വിവിധ മതങ്ങളുടെ വ്യക്തിനിയമങ്ങള്‍ വ്യത്യസ്തങ്ങളാണ്. ഇവയിലെ വ്യത്യാസങ്ങള്‍ ഇല്ലാതാക്കി രാജ്യത്തെ എല്ലാ പൗരന്മാർക്കും പൊതുവായൊരു വ്യക്തിനിയമം എന്നതാണ് ഏക സിവില്‍കോഡ്.
ഭാരതീയ ജനതാ പാർട്ടിയുടെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു രാജ്യത്തുടനീളം ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുക എന്നത്. ന്യൂന പക്ഷങ്ങള്‍ക്കിടയില്‍ നിന്ന് വലിയ എതിർപ്പ് ഏകീകൃത സിവില്‍ കോഡിനെതിരെ ഉയരുന്നുണ്ട്. അതിനിടയിലാണ് ഏക സിവില്‍ കോഡ് ബില്‍ ഉത്തരാഖണ്ഡ് നിയമസഭ പാസാക്കുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group