വിശുദ്ധ എവുപ്രാസ്യാമ്മയുടെ തിരുനാൾ നാളെ ആഘോഷിക്കും.

വിശുദ്ധ എവുപ്രാസ്യാമ്മയുടെ തിരുനാൾ നാളെ. ഒല്ലൂരിലെ വിശുദ്ധ എവുപ്രാസ്യ അതിരൂപത തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ എവുപ്രാസ്യാമ്മയുടെ തിരുനാൾ ആഘോഷങ്ങൾ നാളെ മുതൽ.

തിരുനാളിനോടനുബന്ധിച്ചുള്ള വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമം മന്ത്രി കെ. രാജൻ നിർവഹിച്ചു.

ഇന്നു കൂടുതുറക്കൽ ശുശ്രൂഷ നടക്കും. ഇന്നു ദിവ്യബലിക്കു ഫാ. ബിജു പാണേങ്ങാടൻ കാർമികത്വം വഹിക്കും. വൈകുന്നേരം അഞ്ചിനു ലദീഞ്ഞ്, പാട്ടുകുർബാന, നൊവേന എന്നീ തിരുക്കർമങ്ങൾക്ക് ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ മുഖ്യകാർമികനാകും. തുടർന്നാണ് കൂടുതുറക്കൽ.

തിരുനാൾ ദിനമായ നാളെ രാവിലെ രാവിലെ 7.15ന് ദിവ്യബലി, നൊവേന. മൈനർ സെമിനാരി റെക്ടർ റവ. ഡോ. ഫ്രാൻസിസ് വാഴപ്പിള്ളി കാർമികനാകും. തുടർന്ന് ഊട്ടുനേർച്ച വെഞ്ചരിപ്പ്, നേർച്ച ഭക്ഷണ വിതരണം. 10നു നടക്കുന്ന ആഘോഷമായ ദിവ്യബലിക്കു തൃശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജോൺ പുത്തൂർ, ഫാ. ഷിൻ്റോ മാറോക്കി എന്നിവർ സഹകാർമ്മികരാകും. തുടർന്ന് ഒല്ലൂർ മേരിമാത പള്ളിയിലേക്കു ജപമാലപ്രദക്ഷിണം. ഉച്ചകഴിഞ്ഞു മൂന്നിനു വിശുദ്ധ കുർബാന, നൊവേന. ഫാ. സ്റ്റാഴ‌ൻ കള്ളിക്കാടൻ കാർമികനാകും


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group