പുതിയതായി നിർമ്മിക്കുന്ന തോണിച്ചാൽ സെൻറ് സെബാസ്റ്റ്യൻസ് ദേവാലയത്തിന്റെ തറക്കല്ലിടീൽ കർമ്മം നടത്തി

പുതിയതായി നിർമ്മിക്കുന്ന തോണിച്ചാൽ സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൻ്റെ തറക്കല്ലിടീൽ കർമ്മം മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം നിർവഹിച്ചു.

വിശുദ്ധ കുർബാനയോട് കൂടി ആരംഭിച്ച തിരുക്കർമ്മങ്ങൾക്ക് അഭിവന്ദ്യ പിതാവ് മുഖ്യ കാർമ്മികത്വം വഹിച്ചു.

ഇടവക വികാരി ഫാ. ബിജോ കറുകപ്പള്ളി ഫൊറോന വികാരി ഫാ. ബാബു മൂത്തേടം എന്നിവർ സഹകാർമ്മികരായിരുന്നു.

ഫാ. ആൻറണി വണ്ടാനത്ത്, ഫാ. ജയ്സൺ കാഞ്ഞിരംപാറയിൽ, ഫാ. ഫിലിപ്പ് ജെ. കരോട്ട് ഫാ. ബൈജു, ഫാ. ലാൽ പൈനുങ്കൽ ഫാ. ജോബി മുക്കാട്ട്കാവുങ്കൽ, ഫാ .ബിജു തൊണ്ടിപറമ്പിൽ ബ്രദർ ഫ്രാങ്കോ ,സിസ്റ്റേഴ്സ്, കൈക്കാരൻമാർ,ദേവാലയ നിർമ്മാണ കമ്മിറ്റി അംഗങ്ങൾ, കൺവീനർ സജി തലച്ചിറകൺവീനർ സജി തലച്ചിറ, മാതൃവേദി, കെ സി വൈ എം, മിഷ്യൻ ലീഗ് തുടങ്ങിയവർ നേതൃത്വം നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m