ലക്നൗ: രണ്ട് വര്‍ഷത്തിനിടെ വാരണാസി സന്ദര്‍ശിച്ചത് 13 കോടി വിനോദ സഞ്ചാരികളെന്ന് കണക്കുകള്‍. ടൂറിസം വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ഡിസംബര്‍ 2 വരെ 5.38 കോടി വിനോദസഞ്ചാരികള്‍ കാശി സന്ദര്‍ശിച്ചു.
കഴിഞ്ഞ ഓഗസ്റ്റിലാണ് വാരണാസിയില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തിയത്. 97,22,206 വിനോദസഞ്ചാരികളാണ് ഓഗസ്റ്റില്‍ വാരണാസിയിലെത്തിയത്.
ജൂലൈയില്‍ 72,62,891 വിനോദസഞ്ചാരികള്‍ വാരണാസിയില്‍ എത്തി. ജനുവരി-44,29,590, ഏപ്രില്‍- 42,67,858, ഫെബ്രുവരി- 41,34,807, മാര്‍ച്ച്- 37,81,060, മേയ്- 32,25,476, ജൂണ്‍- 36,96,346, സെപ്റ്റംബര്‍- 38,97,842, ഒക്ടോബര്‍- 55,674 ,നവംബര്‍- 48,26,776 എന്നിങ്ങനെയാണ് വിവിധ മാസങ്ങളിലെ കണക്കുകള്‍.
സമീപകാലത്തായി ദ്രുതഗതിയിലുള്ള വികസനത്തിനാണ് വാരണാസി സാക്ഷ്യം വഹിച്ചത്. ഇതോടെ ക്ഷേത്ര നഗരത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group