മറഡോണയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് അർജന്റീനിയൻ ബിഷപ്പ് എഡ്‌വേർഡോ ഗാർസിയ

Argentinian Bishop offers condolences on Diego Maradona’s death

ബ്യുനെസ് ഐറിസ് : അർജന്റീനിയൻ ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണത്തിൽ അനുശോചനം അറിയിച്ച് സാൻ ജസ്റ്റയിലെ ബിഷപ്പ് എഡ്‌വേർഡോ ഗാർസിയ. അറുപതാമത്തെ വയസ്സിൽ ഹൃദയാഘാതത്തെ തുടർന്നാണ് ബുധനാഴ്ച മറഡോണ മരണപ്പെട്ടത്. 1996-ൽ ലോകകപ്പ് നേടിയ അർജന്റീനിയൻ ഫുട്‌ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്ന മറഡോണ യൂറോപ്പിലെ പ്രൊഫഷണൽ ഫുട്‍ബോൾ ക്ലബ്ബുകളായിരുന്ന സ്പെയിനിലെ ബാഴ്‌സലോണ, ഇറ്റലിയിലെ നാപ്പോളി തുടങ്ങിയ ക്ലബ്ബുകൾക്കായി നിരവധി മത്സരങ്ങളിൽ ബൂട്ടുകെട്ടി.

കടുത്ത പ്രതിസന്ധിയിൽ ജീവിതം മുന്നോട്ട് കൊണ്ട് പോവുന്ന എല്ലാവർക്കും ഒരു നല്ല ഭാവിയെക്കുറിച്ച് സ്വപ്നം കാണാൻ മറഡോണയുടെ ജീവിതം പ്രചോദനമാണെന്ന് ബിഷപ്പ് ഗാർഷ്യ അഭിപ്രായപ്പെട്ടു. ഇതിഹാസത്തിന്റെ ആദ്യകാല ജീവിതം ഏറെ പ്രതിസന്ധികൾ നിറഞ്ഞതായിരുന്നെന്നും, ജീവിത സാഹചര്യങ്ങളുമായി ഒരുപാട് പടപൊരുതിയാണ് അദ്ദേഹം ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഫുട്‍ബോൾ ഇതിഹാസമായി മാറിയതെന്നും ബിഷപ്പ് പറഞ്ഞു.

1986-ലെ ലോകകപ്പ് ഇംഗ്ലണ്ടിനെതിരെ സെമിഫൈനലിലെ ‘ദൈവത്തിന്റെ കൈ” എന്നറിയപ്പെടുന്ന വിവാദ ഗോളടക്കമുള്ള അദ്ദേഹത്തിന്റെ രണ്ടു ഗോളുകൾ ലോകപ്രസിദ്ധമാണ്. ആറോളം ഇംഗ്ലീഷ് താരങ്ങളെയും ഗോൾ കീപ്പറെയും വെട്ടിച്ച് 60-മീറ്ററോളം ദൂരം പന്തുമായി ഒറ്റയ്ക്ക് ഓടിക്കയറി നേടിയ ഗോൾ ‘നൂറ്റാണ്ടിന്റെ ഗോൾ’ എന്ന വിശേഷണം നേടിയിരുന്നു. ഫുട്‍ബോളിൽ നിന്നും വിരമിച്ച പിന്നീടുള്ള കാലം അദ്ദേഹം അർജന്റീനൻ ദേശീയ ടീമിന്റെ കോച്ചായും, വിവാദ പ്രസ്താവനകളും, മയക്കുമരുന്നിന് അടിമപ്പെട്ട ജീവിതവുമൊക്കെയായും, അർജന്റീനയുടെ ആരാധകനായി ഗാലറിയിൽ പ്രക്ത്യക്ഷപ്പെട്ടും എക്കാലവും വാർത്തകളിൽ നിറഞ്ഞുനിന്നു.

1960 ഒക്ടോബർ 30-ന് അർജന്റീനയിലെ ലാനസിലായിരുന്നു മറഡോണയുടെ ജനനം. ദാരിദ്രത്തോട് പൊരുതി വളർന്ന് വന്ന ഡീഗോ, പതിനാറാം വയസ്സിൽ 1977 ഫെബ്രുവരി 27-ന് ഹംഗറിക്കെതിരായ മത്സരത്തോടെ രാജ്യാന്തര മത്സരങ്ങളിൽ അരങ്ങേറ്റം കുറിച്ചു. 1978-ൽ അർജന്റീന യൂത്ത് ലോകകപ്പ് ജേതാക്കളാകുമ്പോളും അമരക്കാരനായി മറഡോണയുണ്ടായിരുന്നു. പിന്നീട് നിരവധി നേട്ടങ്ങൾ അദ്ദേഹത്തിന് ഫുട്‍ബോളിൽ പിടിച്ചടക്കാൻ കഴിഞ്ഞു. 2007 മുതൽ പാവങ്ങൾക്കുവേണ്ടിയുള്ള നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക് മറഡോണ നേതൃത്വം നൽകിയിരുന്നു. ഇതിഹാസത്തിന്റെ വിയോഗത്തിൽ നവ മാധ്യമങ്ങളിലൂടെ നിരവധി രാഷ്ട്രീയ-സാമൂഹിക വെക്തിത്വങ്ങൾ അനുശോചനം രേഖപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group