‘ലോക യുവജന ദിനം 2023’ ന്റെ സ്മാരക സ്റ്റാംപ് തയാറാക്കി വത്തിക്കാൻ

ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമത്തിന് ആഴ്ചകൾ മാത്രം ശേഷിക്കേ, ‘ലോക യുവജന ദിനം 2023’ന്റെ സ്മാരക സ്റ്റാംപ് തയാറാക്കി വത്തിക്കാൻ. ഇറ്റാലിയൻ ആർടിസ്റ്റ് സ്റ്റെഫാനോ മോറി രൂപകൽപ്പന ചെയ്ത സ്റ്റാംപ്, അൽമായർക്കും ജീവനും കുടുംബങ്ങൾക്കും വേണ്ടിയുള്ള വത്തിക്കാൻ ഡികാസ്റ്ററിയാണ് അവതരിപ്പിച്ചത്. ഓഗസ്റ്റ് ഒന്നു മുതൽ ആറു വരെയാണ് ലോകയുവജന സംഗമ ദിനങ്ങൾ.

ഉത്കണ്ഠയോടെയല്ല, മറിച്ച് സന്നദ്ധതയോടെ വിവേകത്തിന്റെ പാത പിന്തുടരേ ണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ യുവജനദിന സന്ദേശത്തിലൂന്നിയാണ് സ്റ്റാംപ് ഒരുക്കിയിരിക്കുന്നത്. ഒരു ബോട്ടിന്റെ അണിയത്തുനിന്നുകൊണ്ട് അകലെയുള്ള ചക്രവാളത്തിലേക്ക് വിരൽ ചൂണ്ടിനിൽക്കുന്ന ഫ്രാൻസിസ് പാപ്പയും അദ്ദേഹത്തെ അനുഗമിക്കുന്ന ഒരു സംഘം യുവജനങ്ങളുമാണ് സ്റ്റാംപിന്റെ മുഖ്യ ആകർഷണം.

യുവജനങ്ങളെ ഭാവിയിലേക്ക് നയിക്കുന്ന ഫ്രാൻസിസ് പാപ്പയെയാണ് സ്റ്റെഫാനോ മോറി ഇതിലൂടെ ചൂണ്ടിക്കാട്ടുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group