മെൽബൺ രൂപതയുടെ ആഭിമുഖ്യത്തിൽ ത്രിദിന വിശ്വാസോത്സവം 2023 സംഘടിപ്പിച്ചു.

മെൽബൺ സീറോ മലബാർ രൂപതയുടെ കീഴിലുള്ള ബ്രിസ്ബെൻ സൗത്ത് സെന്‍റ് തോമസ് പള്ളിയിൽ 2023 പ്രവർത്തന വർഷത്തെ സൺ‌ഡേ സ്കൂൾ കുട്ടികൾക്കായി ത്രിദിന ഫെയ്‌ത് ഫെസ്റ്റ് (വിശ്വാസോത്സവം) ജൂലൈ 14 മുതൽ 16 വരെയുള്ള തീയതികളിൽ സംഘടിപ്പിച്ചു. ഏഴു മുതൽ പന്ത്രണ്ടാം ക്ലാസുവരെയുള്ള നൂറ്റിയറുപതോളം വിദ്യാർത്ഥികൾ വിശ്വാസപരിശീലനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച വിശ്വാസോത്സവത്തിൽ പങ്കെടുക്കുകയുണ്ടായി.

സീറോമലബാർസഭയുടെ പാരമ്പര്യത്തിൽ അധിഷ്ഠിതമായി കുട്ടികളില്‍ ക്രൈസ്തവ മൂല്യങ്ങളും, വിശ്വാസവും, സഭാപഠനവും, കൂദാശാതിഷ്ഠിത ജീവിതവും മാനുഷിക മൂല്യങ്ങളും, ബൈബിള്‍ അധിഷ്ഠിതമായ അറിവും പകർന്നു നൽകാനുതകുന്ന വിധത്തിൽ ക്രമീകരിച്ച പരിശീലന പരിപാടിയിൽ വിദ്യാർത്ഥികൾ ആവേശപൂർവ്വം പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group