കുടുംബങ്ങൾക്ക് വേണ്ടി വത്തിക്കാന്റെ സമഗ്ര രേഖ തയ്യാറാവുന്നു..

വത്തിക്കാൻ സിറ്റി :കുടുംബങ്ങൾക്ക് വേണ്ടിയുള്ള കത്തോലിക്കാ സഭയുടെ സാമൂഹിക സിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ റോമന്‍ കൂരിയാ വിഭാഗം കുടുംബത്തെ അധികരിച്ച് ആഗോളതലത്തിലുള്ള സമഗ്ര ഉടമ്പടി തയ്യാറാക്കുന്നു.കുടുംബവത്സരത്തോടനുബന്ധിച്ചുള്ള ഈ സംരംഭത്തില്‍ സാമൂഹ്യശാസ്ത്രങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ വിദ്യാപീഠം, കുടുംബത്തിനായുള്ള അന്താരാഷ്ട്ര പഠനകേന്ദ്രം എന്നിവയുടെ പങ്കാളിത്തമുണ്ട്.എല്ലാ രാജ്യങ്ങളില്‍ നിന്നും കത്തോലിക്കാ സര്‍വകലാശാലകളില്‍ കുടുംബത്തെ അധികരിച്ച് ഗവേഷണപഠനങ്ങള്‍ നടത്തുന്ന വിഭാഗങ്ങളുടെ സഹകരണത്തോടെ തയ്യറാക്കുന്ന സമഗ്ര രേഖ 2022 ജൂണില്‍ ആഗോളസഭാതലത്തില്‍ നടക്കുന്ന ലോക കുടുംബ സംഗമത്തിനു മുമ്പ് പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഡൈകാസ്റ്ററി ഫോര്‍ ദി ലെയ്റ്റി, ഫാമിലി ആന്‍ഡ് ലൈഫ് (ഡി എല്‍ എഫ് വി) പ്രതീക്ഷ പ്രകടിപ്പിച്ചു.കുടുംബവുമായി ബന്ധപ്പെട്ട സാംസ്‌കാരികവും നരവംശശാസ്ത്രപരവുമായ പ്രാധാന്യത്തിലൂന്നിയുള്ള വിവരങ്ങളും ഗവേഷണങ്ങളും ഇതിനായി സമാഹരിക്കുന്നുണ്ട്. പ്രത്യേകിച്ചും കുടുംബ ബന്ധങ്ങള്‍, കുടുംബത്തിന്റെ സാമൂഹിക മൂല്യം, അന്താരാഷ്ട്ര തലത്തിലുള്ള കുടുംബ നയങ്ങളുടെ അനുകരണീയ രീതികള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പഠനം നടക്കുന്നത് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group