സീറോ മലബാർ സഭയിലെ വിഭൂതി തിങ്കൾ..

ചരിത്രം

വലിയ നോമ്പിന് ഒരുക്കമായി ചാരം പൂശുന്ന പതിവ് എട്ടാം നൂറ്റാണ്ടിൽ പാശ്ചാത്യ സഭയിലാണ് ആരംഭിച്ചത്. ലത്തീൻ സഭയുമായുള്ള സമ്പർക്കത്തിൽ നിന്നാണ് സീറോ മലബാർ സഭയിൽ ഈ ആചാരം പ്രവേശിച്ചത്. നോമ്പിലെ ആദ്യ ബുധനാഴ്ച ചാരം പൂശുന്ന പതിവ് അടുത്ത കാലം വരെ സീറോ മലബാർ സഭയിൽ തുടർന്നുപോന്നു. എന്നാൽ അതിൽ യുക്തിഭംഗം ഉണ്ടായിരുന്നു. ലത്തീൻ സഭാ കലണ്ടറനുസരിച്ച് സീറോ മലബാർ സഭയിലെ നോമ്പിന്റെ രണ്ടാം ഞായറാണ് അവരുടെ ഒന്നാം ഞായർ. അതുകൊണ്ട് അവർ ബുധനാഴ്ച ചാരം പൂശി നോമ്പാരംഭിക്കുന്നത് യുക്തമാണ്.

എന്നാൽ സീറോ മലബാർ സഭയുടെ പാരമ്പര്യമനുസരിച്ച് ചാരബുധനാഴ്ചയുടെ തലേ ഞായറാഴ്ചയാണ് നോമ്പിന്റെ ഒന്നാം ഞായർ. ഞായറാഴ്ച പാതിരാത്രിക്ക് നോമ്പ് ആരംഭിക്കുന്നതിനാൽ പിറ്റേ ദിവസം തിങ്കളാഴ്ചയാണ് സീറോ മലബാർ വിശ്വാസികൾ ചാരംപൂശൽ നടത്തേണ്ടത്. ഈ തിരിച്ചറിവോടു കൂടി ഇപ്പോൾ തിങ്കളാഴ്ചയാണ് വിഭൂതിയുടെ കർമ്മങ്ങൾ സീറോ മലബാർ ദേവാലയത്തിൽ നടത്തപ്പെടുന്നത്..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group