സി‌.എം‌.സി സന്യാസ സമൂഹത്തിന്റെ സംഗീതാവിഷ്ക്കാരം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നു..

തിരുവനന്തപുരം: “നന്മ നേരും അമ്മ’ എന്ന ഏറെ സുപരിചിതമായ ഗാനo സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കാതെ വ്യത്യസ്തമായി ചിട്ടപ്പെടുത്തി കര്‍മലീത്താ സന്യാസിനിമാര്‍ ആലപിച്ച സംഗീതാവിഷ്കാരം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു.
കോതമംഗലം സിഎംസി പാവനാത്മ പ്രൊവിന്‍സിലെ സന്യാസിനിമാരാണ് സംഗീത ഉപകരണങ്ങളില്ലാതെ അക്കാപ്പെല്ല രീതിയില്‍ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സംഗീത ഉപകരണങ്ങള്‍ ഉപയോഗിക്കാതെ 138 ഓളം ട്രാക്കുകളിലായി കൈകൊണ്ടും വായ്‌കൊണ്ടും മാത്രം പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍ ഉപയോഗിച്ചുള്ള ഗാനമാണിത്. തൊടുപുഴ വിമല പബ്ലിക് സ്കൂളിലെ അധ്യാപകനായ സാജോ ജോസഫാണ് ഗാനത്തിന്റെ മ്യൂസിക് ക്രമീകരണവും ക്യാമറയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. കര്‍മല മാതാവിന്റെ തിരുനാള്‍ ദിനമായ ജൂലൈ 16നു യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഗാനം ചുരുങ്ങിയ സമയംകൊണ്ടു മുപ്പതിനായിരത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group