വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ അഴുകാത്ത ശരീരമെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം

വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ അഴുകാത്ത ശരീരമെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ വ്യാജം.വീഡിയോയിൽ ഉള്ള ദൃശ്യങ്ങൾ പാപ്പായുടെ മെഴുകു പ്രതിമയുടെതാണ്.

2023 ജൂലൈ 5നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ ഭൗതീക ശരീരം പുറത്തെടുത്തു, പൂര്‍ണ്ണശോഭയോടെ കാണപ്പെട്ടു” എന്നീ വിവരണങ്ങള്‍ അടക്കമാണ് വാട്സാപ്പിലും ഫേസ്ബുക്കിലെ വിവിധ പേജുകളിലും വ്യാജ പ്രചരണം നടക്കുന്നത്.

വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ പാപ്പയോടുള്ള ബഹുമാനാര്‍ത്ഥം നിര്‍മ്മിച്ച മെഴുകു പ്രതിമ മെക്സിക്കോയിലെ വിവിധ രൂപതകളില്‍ പര്യടനം നടത്തിയപ്പോള്‍ ഒരു കത്തോലിക്ക സ്കൂളില്‍ എത്തിച്ചപ്പോഴുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. 2011 ആഗസ്റ്റില്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇതെന്ന് സാധൂകരിക്കുന്ന തെളിവുകള്‍ യൂട്യൂബില്‍ നിന്നു തന്നെ ലഭ്യമാണ്. ‘എഡ്യൂമാസ്റ്റർ ഹെർണാണ്ടസ് റൊമേറോ’ എന്ന യൂട്യൂബ് ചാനലില്‍ 2011 ആഗസ്റ്റ് 23നു പങ്കുവെച്ച വീഡിയോ 23 ലക്ഷത്തിലധികം പേരാണ് കണ്ടത്. ഇതേ വീഡിയോയാണ് തെറ്റായ പ്രചരണവുമായി ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group