ആണവായുധ നിരോധന ഉടമ്പടിയിൽ ഒപ്പ് വെക്കാൻ നോർവയോടെ ആവശ്യപ്പെട്ട് Religions For peace

 ആണവായുധ നിരോധന ഉടമ്പടിയിൽ ഒപ്പ് വെക്കാൻ നോർവേ സർക്കാരിനോട് Religions For peace  ആവശ്യപ്പെട്ടു. ആണവായുധങ്ങളുടെ ഉപയോഗം പാരിസ്ഥിക പ്രശ്നങ്ങൾക്കുള്ള പരിഹാരം, ഇരകളാകുന്നവർക്കുള്ള സഹായം, തുടങ്ങിയവ ഉൾകൊള്ളുന്ന TPNW ഉടമ്പടി ഒപ്പുവെയ്ക്കാൻ നോർവേ സർക്കാർ നിരന്തരം എതിർപ്പുകളാണ് പ്രകടിപ്പിക്കുന്നത്. 2017  ജൂലൈ അംഗീകരിച്ച TPNW ഉടമ്പടി 22  ന് പ്രാപല്യത്തിൽ വരും ഇതുവരെ 51  രാജ്യങ്ങൾ ഈ ഉടമ്പടിയിൽ ഒപ്പുവച്ചിട്ടുണ്ട്. നോർവേ ഉടമ്പടിയിൽ ഒപ്പുവെക്കാതയിൽ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ്സും രാജ്യത്തെ Religions For Peace ന്റെ നേതാക്കളും അഗാധമായ ഖേദം പ്രകടിപ്പിച്ചു. “മാനവികതയുടെ പേരിൽ ഞങ്ങൾക്ക് ആണവായുധങ്ങളുടെ ഉപയോഗം അംഗീകരിക്കാൻ കഴിയില്ല, ആണവായുധങ്ങൾ നിലനിൽക്കുന്നിടത്തോളം  കാലം അവ ഉപയോഗിച്ചേക്കാവുന്ന അപകടം ഉണ്ട് അതിനാൽ മനുഷ്യന്റെ അന്തസ് ലംഘിക്കുന്ന ആണവായുധങ്ങൾ നിരോധിക്കുന്നത് നോർവിയൻ സർക്കാർ പിന്തുണക്കണമെന്നും ആവശ്യപ്പെട്ടു. വിഭവങ്ങൾ കൂടുതലും മനുഷ്യ വികസനത്തിനായും സൃഷ്ടിയുടെ സംരക്ഷണത്തിനും വേണ്ടി ഉപയോഗിക്കണമെന്നും ആയുധങ്ങളിൽ നിക്ഷേപം നടത്തരുത് എന്നും അത് മനുഷ്യജനസംഖ്യയെ ഇല്ലാതാകും എന്ന് അവർ ചൂണ്ടികാണിച്ചു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group