സാമൂഹ്യവിരുദ്ധവും അധാർമ്മികവുമായ സംഘടനകളിൽ കത്തോലിക്കാ വിശ്വാസികൾ അംഗത്വമെടുക്കുന്നതും, പ്രവർത്തിക്കുന്നതും വിലക്കിക്കൊണ്ട് വിശ്വാസ തിരുസംഘം പുറപ്പെടുവിച്ച ഉത്തരവ് ആവർത്തിച്ച് വത്തിക്കാൻ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കത്തോലിക്കാ വിശ്വാസവും ഫ്രീമേസൺറിയും തമ്മിലുള്ള പൊരുത്തക്കേടുള്ളതിനാൽ ഒരു വിശ്വാസിക്ക് ഫ്രീമേസൺ സംഘടനകളിലുള്ള അംഗത്വം നിരോധിച്ചിരിക്കുന്നുവെന്ന് നിർദ്ദേശത്തിൽ പറയുന്നു.ഇത്തരം സംഘടനകളിൽ അംഗങ്ങളായിട്ടുള്ള ഏതൊരു സഭാ വിശ്വാസിക്കും ഈ നടപടി ബാധകമാണെന്നും ഡിക്കസ്റ്ററി വ്യക്തമാക്കി. കത്തോലിക്ക വിശ്വാസവും ഫ്രീമേസൺറിയും തമ്മിലുള്ള പൊരുത്തക്കേടിന്റെ കാരണങ്ങളെക്കുറിച്ച് എല്ലാ ഇടവകകളിലും മതബോധനം നടത്തണമെന്നും വിശ്വാസ തിരുസംഘം ആവശ്യപ്പെട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group