വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ബ്രസീൽ ജനതയ്ക്ക് പ്രാർത്ഥനകൾ നേർന്ന് ഫ്രാൻസിസ് മാർപാപ്പ

വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ബ്രസീൽ ജനതയ്ക്ക് പ്രാർത്ഥനകൾ നേർന്ന് ഫ്രാൻസിസ് മാർപാപ്പ.

സാമൂഹ്യമാധ്യമമായ എക്സിലൂടെയാണ്, വേദനിക്കുന്ന ബ്രസീലിയക്കാർക്ക് പാപ്പ ആശ്വാസം പകർന്നത്.“ബ്രസീലിലെ റിയോ ഗ്രാന്തെ ദോ സുൾ സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കത്തിലകപ്പെട്ട ജനങ്ങൾക്ക് എന്റെ പ്രാർത്ഥനകൾ ഞാൻ ഉറപ്പുനൽകുന്നു. മരണമടഞ്ഞവരെ കർത്താവ് സ്വീകരിക്കുകയും അവരുടെ കുടുംബാംഗങ്ങളെയും ഭവനംവിട്ടു പോരേണ്ടിവന്നവരെയും ആശ്വസിപ്പിക്കുകയും ചെയ്യുമാറാകട്ടെ!” പാപ്പ കുറിച്ചു.

മെയ് രണ്ടു മുതൽ ഇന്നു വരെ 300 മുനിസിപ്പാലിറ്റികളിലാണ് വെള്ളപ്പൊക്കം നാശനഷ്ടം വരുത്തിയത്. 57 പേർ മരിക്കുകയും 70 പേരെ കാണാതാവുകയും 17,000 പേർക്ക് വീടുകൾ നഷ്ടപ്പെടുകയും ചെയ്തു.

ഇറ്റാലിയൻ, പോർച്ചുഗീസ് എന്നീ ഭാഷകളിലാണ് പാപ്പാ തൻ്റെ സന്ദേശം പങ്കുവച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m