ജീവനാദം പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ചു.

മുണ്ടക്കയം :വിജയപുരം രൂപതയിലെ മുണ്ടക്കയം സെൻ്റ് മേരീസ് ദേവാലയത്തിൽ
ജീവനാദത്തിൻ്റെ പ്രചരണപരിപാടികൾക്ക് തുടക്കം കുറിച്ചു. ഇടവക സമിതി സെക്രട്ടറി ജേക്കബ് വാർവിളാങ്കത്തിന് ജീവനാദത്തിൻ്റെ കോപ്പി നൽകിക്കൊണ്ട് പ്രചരണ പരിപാടിയുടെ ഉദ്ഘാടനം വികാരി റവ.ഫാ.ടോം ജോസ് നിർവഹിച്ചു.അസി. വികാരി ഫാ.അനീഷ് തോമസ്, ജീവനാദം കോർഡിനേറ്റർ ചാർലി കോശി.കുടുംബ കൂട്ടായ്മ ലീഡർ സൂസമ്മ മണ്ഡപത്തിൽ, സാമ്പത്തിക കാര്യ സെക്രട്ടറി ജോസഫ് അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. dioceseofvijayapuram jeevanadam

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group