തിരുവനന്തപുരം : വന്‍ വിവാദങ്ങള്‍ക്കും രാഷ്ട്രീയ കോളിളക്കങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഇടയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും.
രാവിലെ 11 മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ചുറ്റും വിവാദ വിഷയങ്ങള്‍ ഇളകി മറിയുമ്ബോഴും മുഖ്യമന്ത്രി ഒരു അഭിപ്രായപ്രകടനങ്ങളും ഇതുവരെ നടത്തിയിരുന്നില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരുന്നത്.
എഡിജിപി എം ആര്‍ അജിത് കുമാറിനും പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ആര്‍എസ്‌എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്ബാദന ആരോപണം എന്നിങ്ങനെ എഡിജിപിയ്ക്ക് എതിരേ വന്‍ വിവാദങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. വിജിലന്‍സ് അന്വേഷണം തീരുമാനിച്ചിട്ടും ആരോപണ വിധേയനായ എഡിജിപി എംആര്‍ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റാത്തത് മുന്നണിക്ക് അകത്തുവരെ വലിയ പ്രതിഫലനം സൃഷ്ടിച്ചിരിക്കുകയാണ്.
തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതിനെ കുറിച്ചുള്ള രാഷ്ട്രീയ വിവാദവും കത്തുകയാണ്. ഇന്റലിജന്‍സ് എ.ഡി.ജി.പി: മനോജ് ഏബ്രഹാം സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അന്വേഷണ ഉത്തരവിറക്കിയത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. അജിത് കുമാറിനായിരുന്നു ചുമതല. പി.വി. അന്‍വര്‍ എം.എല്‍.എ., അജിത് കുമാറിനെതിരേ ആരോപണമുന്നയിച്ചതോടെ പൂരം വീണ്ടും ചൂടുപിടിച്ചു. പൂര ത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി എംആര്‍. അജിത് കുമാര്‍ ഇന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറും.
ഒരാഴ്ച കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. നാല് മാസം കഴിഞ്ഞാണ് ക്രമസമാധന ചുമതലയുള്ള എഡിജിപി റിപ്പോര്‍ട്ട് നല്‍കുന്നത്. മുഖ്യമന്ത്രിക്ക് ലഭിച്ച നാല് പരാതികളാണ് അന്വേഷണത്തിനായി കൈമാറിയത്. എം.ആര്‍.അജിത് കുമാര്‍ തൃശൂരിലുള്ളപ്പോഴാണ് പൂരം അലങ്കോലപ്പെടുന്നത്. തൃശൂര്‍ പൂരം അലങ്കോലപ്പെടാനുള്ള കാരണം ചൂണ്ടികാട്ടി തൃശൂര്‍ കമ്മീഷണറായിരുന്ന അങ്കിത് അശോകിനെ സ്ഥലം മാറ്റിയിരുന്നു. പൂര്‍ണ ഉത്തരവാദിത്വം കമ്മീഷണറില്‍ മാത്രം ഒതുക്കുമോ, മറ്റെന്തെങ്കിലും ശുപാര്‍ശ എഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ടാകുമോയെന്നാണ് അറിയേണ്ടത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m