വിറങ്ങലിച്ച് നാട്; വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 151 ആയി

കല്‍പറ്റ: വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 151 ആയി. മരിച്ച 94 പേരുടെ മൃതദേഹങ്ങും മേപ്പാടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ ആണ് ഉള്ളത്.

211 പേരെ കാണാനില്ലെന്ന വിവരമാണ് ബന്ധുക്കളില്‍ നിന്ന് ലഭിച്ചത്. 186 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

11 എണ്ണം തിരിച്ചറിഞ്ഞിട്ടില്ല. 52 മൃതദേഹങ്ങള്‍ ഇവിടെനിന്ന് ബന്ധുക്കള്‍ക്ക് കൈമാറി. ചാലിയാറിലൂടെ 38 കിലോമീറ്റര്‍ ഒഴുകി നിലമ്ബൂരില്‍ കരയ്ക്കടിഞ്ഞത് 32 മൃതദേഹങ്ങളും 25 ശരീര ഭാഗങ്ങളും ആണ്. ഈ ശരീരങ്ങള്‍ ഇപ്പോള്‍ നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ ആണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m