നൂറ്റിരണ്ട് വര്‍ഷത്തെ പാരമ്പര്യമുള്ള കോഴിക്കോട് രൂപതയെ അതിരൂപത പദവിയിലേക്ക് ഉയര്‍ത്തി... ആഹ്ലാദത്തിൽ
നൂറ്റിരണ്ട് വര്‍ഷത്തെ പാരമ്പര്യമുള്ള കോഴിക്കോട് രൂപതയെ അതിരൂപത പദവിയിലേക്ക് ഉയര്‍ത്തി... ആഹ്ലാദത്തിൽ കേരളത്തിലെ ക്രൈസ്തവ സമൂഹം.
കോഴിക്കോട് രൂപതയെ അതിരൂപത പദവിയിലേക്ക് ഉയര്‍ത്തി ഫ്രാന്‍സിസ് പാപ്പയുടെ പ്രഖ്യാപനം. നിലവിലെ രൂപതാധ്യക്ഷന്‍ ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലയ്ക്കലിനെ അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തായായും ഉയര്‍ത്തി. കണ്ണൂർ, സുൽത്താൻപേട്ട് രൂപതകൾ ഉള്‍പ്പെടുന്നതായിരിക്കും കോഴിക്കോട് അതിരൂപത. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനിലും രൂപതാസ്ഥാനത്തും അല്‍പ്പം മുന്‍പ് നടന്നു.
1878-ൽ, പയസ് ഒൻപതാമൻ മാർപാപ്പ ഇന്നത്തെ മംഗലാപുരം, കണ്ണൂർ, കോഴിക്കോട് എന്നിവ ഉൾപ്പെടുന്ന പ്രദേശങ്ങൾ മലബാറിലെ വികാരിയേറ്റ് അപ്പസ്തോലിക്കിൽ നിന്ന് വേർപെടുത്തി ഇറ്റലിയിലെ വെനീസിലെ ജെസ്യൂട്ട് മിഷ്നറിമാര്‍ക്ക് കൈമാറിയിരിന്നു. പിന്നീട് 1923-ൽ പയസ് പതിനൊന്നാമൻ മാർപാപ്പ മംഗലാപുരം, മൈസൂർ, കോയമ്പത്തൂർ എന്നിവയുടെ ഭാഗങ്ങൾ ചേർത്ത് രൂപീകരിച്ച ഒരു പ്രത്യേക രൂപതയായി കോഴിക്കോട് രൂപത സ്ഥാപിക്കുകയായിരിന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ്,ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം Follow this link to join WhatsApp group
https://chat.whatsapp.com/FuxH3GIGJOZLwdy1V4FA8J
Follow this link to join Telegram group
https://t.me/joinchat/20BbDWgnkcBmMWI0