ആലഞ്ചേരി പിതാവിന്റെ പ്രസ്താവനകളെ വളച്ചൊടിക്കാൻ ശ്രമിക്കുന്നവർ അറിയാൻ

    ആലഞ്ചേരി പിതാവ് പറഞ്ഞത് മുഴുവൻ വായിക്കാൻ ശ്രമിക്കാതെ അദ്ദേഹത്തെ താറടിക്കാൻ വേണ്ടി ചില കാര്യങ്ങൾ പൊക്കിപിടിച്ചു നടക്കുന്നവരെ കുറിച്ച് സഹതപിക്കാനേ തരമുള്ളൂ.

    വായിക്കാൻ അറിയാവുന്നവർ വായിച്ചു നോക്കുക. ഒരു പാർട്ടിയെയും മുന്നണിയെയും സപ്പോർട് ചെയ്യുവാൻ അദ്ദേഹം ഒരിടത്തും ആവശ്യപ്പെടുന്നില്ല. സഭാ മക്കൾ തങ്ങൾക്കു സ്വീകാര്യത ഉള്ളവർക്ക് വോട്ടു ചെയ്യുന്നതിൽ സഭ ഇടപെടാറില്ല.

    എല്ലാ നേതാക്കളെയും ഒരുപോലെ തങ്ങളുടെ വസതികളിൽ സ്വീകരിക്കുന്ന ഭാരതത്തിന്റെ തന്നെ ചൈതന്യമാണ് പിതാക്കന്മാരും അനുകരിക്കുന്നത്. അവരാരും സ്വന്തം നേട്ടങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാറില്ല.

    സഭയെയും ആലഞ്ചേരി പിതാവിനെയും താറടിക്കാൻ കച്ചകെട്ടിയ കുറെ വ്യക്തികളും ഗ്രൂപ്പുകളും ഇതല്ല ഇതിനപ്പുറവും പറയും, പ്രചരിപ്പിക്കും. തൂത്തുകുലുക്കി പക്ഷിയുടെ ചിന്തയാണ് ഇത്തരക്കാർക്ക്.


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group