100-ലധികo ദിവസം നീണ്ട് നിൽക്കുന്ന വില്ലൻ ചുമ’; മുന്നറിയിപ്പ് നൽകി അധികൃതർ

നൂറ് ദിവസം നീണ്ടുനിൽക്കുന്ന വില്ലൻ ചുമയെകുറിച്ച് മുന്നറിയിപ്പ് നൽകി യു.കെയിലെ ആരോഗ്യ വിദഗ്ധർ.

നൂറ് ദിവസത്തിലധികം നിൽക്കുന്ന വില്ലൻ ചുമയാണ് യു.കെയിലെ പലരിലും ഇപ്പോൾ കാണപ്പെടുന്നത്. ബാക്ടീരിയൽ ഇൻഫെക്ഷനാണ് ഈ രോഗത്തിൽ വർധനവിന് കാരണമെന്ന് അധികൃതർ പറയുന്നു.

സാധാരണ ജലദോഷം പോലെ ആരംഭിക്കുന്ന രോഗം പതിയെ നിർത്താതെയുള്ള മൂന്ന് മാസം നീളുന്ന ചുമയിലേക്ക് വഴിമാറും.ഈ വർഷം ജൂലൈക്കും നവംബറിനും മധ്യേ 716 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വന്ന രോഗ വ്യാപനത്തിന്റെ മൂന്നിരട്ടിയാണ് ഇത്. ബോർഡിടെല്ല പെർട്യൂസിസ് ബാക്ടീരിയയാണ് വില്ലൻ ചുമയ്ക്ക് പിന്നിലെ വില്ലൻ. കുട്ടികളുടെ ജീവന് ഒരുകാലത്ത് വലിയ ഭീഷണിയായിരുന്ന വില്ലൻ ചുമയ്‌ക്കെതിരെ, 1950 കളിൽ വാക്‌സിൻ വന്നതോടെ ഒരു പരിധി വരെ കുറഞ്ഞു.

കുഞ്ഞുങ്ങളെ മാത്രമല്ല, മുതിർന്നവരേയും വില്ലൻ ചുമ ബാധിക്കും. ഹെർണിയ, ചെവിയിൽ ഇൻഫെക്ഷൻ, തനിയെ മൂത്രം പോവുക എന്നിവയ്ക്ക് വില്ലൻ ചുമ കാരണമാകാറുണ്ട്. കടുത്ത വില്ലൻ ചുമ ഛർദിക്കും, വാരിയല്ലുകൾ തകരുന്നതിനും വരെ കാരണമായേക്കാമെന്ന് നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആന്റ് ഇൻഫെക്ഷ്യസ് ഡിസീസസ് അറിയിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group