അടുത്ത വര്‍ഷം മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റം വരുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി

അടുത്ത അധ്യയന വര്‍ഷം മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂല മാറ്റം വരുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍ ബിന്ദു. വിദ്യാര്‍ത്ഥി കേന്ദ്രീകൃതമായി തയാറാക്കിയ കരിക്കുലം സര്‍വകലാശാലകള്‍ക്ക് കൈമാറിക്കഴിഞ്ഞു. അടുത്ത അധ്യയന വര്‍ഷം മുതല്‍ എല്ലാ കോളജ് ക്യാമ്പസുകളിലും പുതിയ ബോധനരീതിയും പഠനപ്രക്രിയയുമാണ് നിലവില്‍ വരിക. വിദ്യാര്‍ത്ഥിയുടെ അഭിരുചിക്കനുസരിച്ച്‌ പഠനം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും സര്‍ഗാത്മ ഊര്‍ജ്ജവും ഉള്‍ച്ചേരുന്ന പുതിയ കരിക്കുലം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ ഉണര്‍വേകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

എൻ.ഐ.ആര്‍.എഫ് റാങ്കിംഗില്‍ കേരള സര്‍വകലാശാല രാജ്യത്ത് 24ാം റാങ്ക് നേടിയതും മറ്റു മൂന്നു സര്‍വകലാശാലകള്‍ ആദ്യ നൂറ് റാങ്കിംഗില്‍ ഉള്‍പ്പെട്ടതും രാജ്യത്തെ ഏറ്റവും മികച്ച 200 കോളജുകളില്‍ കേരളത്തിലെ 42 കോളജുകള്‍ ഇടംപിടിച്ചതും അത്യന്തം അഭിമാനകരമായ നേട്ടമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group