കൊച്ചി :കേരളത്തിൽ വൈദ്യുതി ബിൽ അടയ്ക്കണമെന്നു കാണിച്ച് ഉപയോക്താക്കൾക്കു സന്ദേശമയച്ച് തട്ടിപ്പു നടത്തുന്നതു വ്യാപകമാകുന്നു. നിരവധി പേർക്കാണ് ഇതിനകം പണം നഷ്ടപ്പെട്ടിരിക്കുന്നത്. പലരും പണമടച്ചതിനു ശേഷമാണു കെഎസ്ഇബി ഓഫീസുമായി ബന്ധപ്പെടുന്നത്. തങ്ങൾ ഇങ്ങനെയൊരു ബില്ലയച്ചിട്ടില്ലെന്നു പറയുന്നതോടെയാണ് ഉപയോക്താക്കൾ ഞെട്ടുന്നത്.
സംസ്ഥാന വ്യാപകമായി തന്നെ ഈ തട്ടിപ്പുസംഘം വിലസുന്നുണ്ടെന്നാണ് കെഎസ്ഇബി എൻജിനിയർമാരും പറയുന്നത്. ആദ്യം ഉപയോക്താക്കളുടെ കണ്‍സ്യൂമർ നമ്പർ കണ്ടുപിടിച്ച് ഫോണ്‍ നമ്പറും സംഘടിപ്പിച്ച് അതിലേക്കു കെഎസ്ഇബിക്കാർ അയയ്ക്കുന്നതുപോലെതന്നെ മെസേജ് ഫോണിലേക്ക് അയയ്ക്കും.
വൈദ്യുതി ബില്ലടച്ചില്ലെങ്കിൽ ഡിസ്കണക്ട് ചെയ്യുമെന്നു കരുതി വേഗം മെസേജിൽ പറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അക്കൗണ്ടിലേക്കു പണമയയ്ക്കാൻ ആവശ്യപ്പെടും. മെസേജ് കിട്ടിയിട്ടും അനങ്ങാത്തവരോടു ഫോണിൽ ബന്ധപ്പെട്ട് കെഎസ്ഇബിയിൽനിന്നാണു വിളിക്കുന്നത്, ബില്ലടച്ചില്ലെങ്കിൽ കണക്ഷൻ കട്ട് ചെയ്യുമെന്നു പറയും. ഇതോടെ ബിൽ യഥാർഥമാണെന്നു കരുതി വേഗം പണമടയ്ക്കുകയും ചെയ്യും. പിന്നീട് യഥാർഥ ബിൽ വരുന്പോഴാണു തട്ടിപ്പിനിരയായെന്നു ബോധ്യമാകുന്നത്.
വീട്ടിൽ വന്ന് റീഡിംഗ് നോക്കി യഥാർഥ ബിൽ നൽകാതെ ആരും പണം അടയ്ക്കരുതെന്നു കെഎസ്ഇബി ഉദ്യോഗസ്ഥർ അറിയിച്ചു. വീട്ടിലോ സ്ഥാപനത്തിലോ വന്ന് റീഡിംഗ് നോക്കി ബിൽ കൈമാറിയതിനുശേഷം മാത്രമേ പിന്നീട് ഓണ്‍ലൈനിൽ ബിൽ നൽകുകയുള്ളൂ. ഒറിജിനൽ ബില്ലിലെ തുകതന്നെയായിരിക്കും ഓണ്‍ലൈൻ ബില്ലിലും. അതു രണ്ടും ഒത്തുനോക്കിയതിനുശേഷം മാത്രമേ ബില്ലടയ്ക്കാവൂ. സംശയം തോന്നിയാൽ കെഎസ്ഇബി ഓഫീസിൽ ചെന്ന് ബിൽ അടയ്ക്കണമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group