വയനാട് പ്രദേശങ്ങളില്‍ കാട്ടുമൃഗങ്ങളുടെ ആക്രമണം മൂലം ഭീതിയിലാണ്ട് കഴിയുന്ന ജനസമൂഹത്തിന്റെ ആശങ്ക അകറ്റുവാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ.
അടിക്കടിയായി കാട്ടുമൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങി ഉണ്ടാക്കുന്ന വൈഷമ്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുന്നത് നിമിത്തം വികാരനിര്‍ഭരമായ സാഹചര്യമാണ് ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ളത്. അതിനോട് ചേര്‍ന്ന് നടക്കുന്ന പ്രതിഷേധങ്ങളെ ആ നിലയില്‍ കാണുവാനും, അവരുടെ പരിഭ്രാന്തിക്ക് പരിഹാരം കണ്ടെത്തുവാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് അവര്‍ക്ക് ഉറപ്പു നല്കുവാനും അധികാരികള്‍ ശ്രദ്ധിക്കണമെന്ന് കാതോലിക്കാ ബാവാ കൂട്ടിച്ചേര്‍ത്തു. പ്രതിഷേധിക്കുന്നവരുടെ മേല്‍ നടപടികള്‍ എടുത്ത് കൂടുതല്‍ കഷ്ടകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാതെ, സമാധാന അന്തരീക്ഷത്തിനുവേണ്ട ക്രിയാത്മകമായ സമീപനം ഉണ്ടാവണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ അഭിപ്രായപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group