പുനലൂർ താലൂക്ക് ആശുപത്രിയിൽ കുത്തിവെയ്പ്പെടുത്ത 11 പേർക്ക് ദേഹാസ്വാസ്ഥ്യം; മൂന്ന് കുട്ടികളെ തിരുവനന്തപുരം എസ്എറ്റി ആശുപത്രിയിലേക്ക് മാറ്റി

കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിയിൽ ആന്റിബയോട്ടിക്‌ കുത്തിവെയ്പ്പെടുത്ത 11 പേർക്ക് ദേഹാസ്വാസ്ഥ്യം. മൂന്നുകുട്ടികളെ തിരുവനന്തപുരം എസ്എറ്റി ആശുപത്രിയിലേക്ക് മാറ്റി.

ആന്റിബയോട്ടിക്‌ നേർപ്പിക്കാൻ ഉപയോഗിച്ച സലൈന്റെ പ്രശ്നമാണെന്നാണ് പ്രാഥമിക നിഗമനം. ആന്റിബയോടിക്ക് മരുന്നുകളുടെയും സലൈന്റെയും ഉപയോഗം താൽക്കാലികമായി നിർത്തി. ഇവ ഇന്ന് പരിശോധനക്ക് അയക്കും.

രാത്രി എട്ടുമണിയോടെയാണ് കുത്തിവെയ്പ്പ് എടുത്ത 11 പേർക്ക് ദേഹസ്വാസ്ഥ്യം ഉണ്ടായത്. ഇക്കൂട്ടത്തിലുണ്ടായിരുന്ന ഒന്നര വയസും രണ്ടര വയസും അഞ്ചു വയസും ഉള്ള മൂന്നുകുട്ടികളെ ഉടൻതന്നെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group