32-ാം സിനഡിൻ്റെ ഒന്നാം സമ്മേളനം നാളെ മുതൽ

സീറോമലബാർ സഭയിലെ മെത്രാന്മാരുടെ 32-ാം സിനഡിൻ്റെ ഒന്നാം സമ്മേ ളനം 2024 ജനുവരി എട്ട് മുതൽ പതിമൂന്നു വരെയുള്ള തീയതികളിൽ സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ നടത്തപ്പെടുന്ന വിവരം സർക്കുലർ വഴി അറിയിച്ചിരുന്നല്ലോ. സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കുക എന്ന ഏക ദൗത്യമാണ് സിനഡിന്റെ ഈ സമ്മേളനത്തിൽ നിക്ഷിപ്‌തമായിരിക്കുന്നത്. മറ്റു വിഷയങ്ങളെല്ലാം പുതിയ മേജർ ആർച്ച് ബിഷപ്പിൻ്റെ സ്‌ഥാനാരോഹണത്തിനുശേഷം നിയമാനുസൃതം വിളിച്ചു ചേർക്കപ്പെടുന്ന സിനഡു സമ്മേളനത്തിലായിരിക്കും ചർച്ച ചെയ്യപ്പെടുന്നത്. നമ്മുടെ സഭയെ നയിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയെ മേജർ ആർച്ച് ബിഷപ്പായി ലഭിക്കുന്നതിനു വേണ്ടി സഭ മുഴുവനും ഈ ദിവസ ങ്ങളിൽ പ്രാർത്ഥിക്കുകയായിരുന്നല്ലോ. സിനഡു സമ്മേളിക്കുന്ന ഈ ദിവസങ്ങളിലും പ്രത്യേകം പ്രാർത്ഥന തുടരണമെന്ന് അഭ്യർത്ഥിക്കുന്നതായി സീറോ മലബാർ സഭയുടെ അഡ്‌മിനിസ്ട്രേറ്റർ ബിഷപ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group