ജനങ്ങളുമായി അടുത്തിടപഴകാൻ യാത്ര തുടരാൻ ശ്രമിക്കുമെന്നും എന്നാൽ
തന്റെ വാർദ്ധക്യവും നടക്കാനുള്ള ബുദ്ധിമുട്ടും കാരണം മുമ്പത്തെ അതേ താളത്തിൽ യാത്രകൾ തുടരാൻ കഴിയുമെന്ന് കരുതുന്നില്ലായെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ കാനഡ സന്ദര്‍ശനത്തിന് ശേഷം റോമിലേക്കുള്ള യാത്രാമധ്യേ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരിന്നു പാപ്പ. 85 കാരനായ ഫ്രാൻസിസ് പാപ്പ കഴിഞ്ഞ ഏതാനും മാസങ്ങളായി, കാലിന്റെ ലിഗമെന്റിന്റെ വീക്കത്തെ തുടര്‍ന്നുള്ള മുട്ടുവേദനയെ തുടര്‍ന്നു വീൽചെയര്‍ ഉപയോഗിക്കുകയാണ്.
”ഈ യാത്ര ഒരു പരീക്ഷണമായിരുന്നു. ഈ അവസ്ഥയിൽ എനിക്ക് യാത്രകൾ നടത്താൻ കഴിയില്ല എന്നത് ശരിയാണ്. ഒരുപക്ഷേ ശൈലി മാറണം, കുറച്ച് യാത്രകൾ നടത്തണം, ഞാൻ വാഗ്ദാനം ചെയ്ത യാത്രകൾ നടത്തണം, കാര്യങ്ങൾ വീണ്ടും നടത്തണം. പക്ഷേ അത് തീരുമാനിക്കുന്നത് കർത്താവാണ്”. തന്റെ പ്രായത്തിലും ഈ പരിമിതിയിലും സഭയെ സേവിക്കാൻ കഴിയണമെങ്കിൽ തന്നെത്തന്നെ അൽപ്പം സംരക്ഷിക്കേണ്ടതുണ്ടെന്ന് കരുതുന്നു, അല്ലെങ്കിൽ മാറി നിൽക്കേണ്ടി വരുമെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group